Pocso Case Arrest: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ

Kidnapping case: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2024, 07:42 PM IST
  • കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്ന് ഗോകുലിനെക്കുറിച്ച് വിവരങ്ങൾ മനസിലാക്കി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു
Pocso Case Arrest: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. സ്കൂൾ വിദ്യാർത്ഥിനിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെയ്യാറ്റിൽകര പെരുങ്ങടവിളമാരായ മുട്ടം ഗുരുമന്ദിരത്തിന് സമീപം രാഹുൽ ഭവനിൽ ഗോകുൽ (24) ആണ് അറസ്റ്റിലായത്.

രണ്ട് മാസം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ കയ്യിൽ നിന്നും മൊബൈൽ നമ്പർ കരസ്ഥമാക്കിയ ഗോകുൽ വാട്ട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യുന്നതും ഫോൺ വിളിക്കുന്നതും പതിവായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും കഴിഞ്ഞ ദിവസം രാവിലെ പെൺകുട്ടി പഠിക്കുന്ന സ്കൂളിന്‌ സമീപത്തെത്തി കൂട്ടിയെ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

ALSO READ: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ ചാക്ക്; തുറന്നപ്പോൾ 19.4 കിലോ കഞ്ചാവ്, അന്വേഷണം ആരംഭിച്ച് എക്സൈസ്

പെൺകുട്ടി സ്കൂളിൽ എത്തിയില്ലെന്ന് അധ്യാപകർ രക്ഷകർത്താക്കളെ ഫോണിൽ വിളിച്ച് അറിയിയിച്ചു. വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. പോലീസും നാട്ടുകാരും പ്രദേശമാകെ തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാല് മണിയോടെ സ്കൂൾ വിടുന്ന സമയത്ത് കുട്ടി മടങ്ങി എത്തി.

കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്ന് ഗോകുലിനെക്കുറിച്ച് വിവരങ്ങൾ മനസിലാക്കി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News