POCSO Case: വീഡിയോ കോളിലൂടെ 16 കാരിക്ക് പീഡനം; ആന പാപ്പാനെ പിടികൂടി

എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Feb 3, 2022, 08:09 PM IST
  • എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു.
  • തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
  • തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
POCSO Case: വീഡിയോ കോളിലൂടെ 16 കാരിക്ക് പീഡനം; ആന പാപ്പാനെ പിടികൂടി

Kottayam : കഴിഞ്ഞ രണ്ടു വർഷം തുടർച്ചയായി 16കാരി പെൺകുട്ടിയെ വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് വശീകരിച്ച കേസിൽ പ്രതിയെ പിടികൂടി. എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്.
 

കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട്  വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. 

ALSO READ: Nedumbassery Gold Smuggling Case : നെടുമ്പാശ്ശേരി സ്വർണക്കടത്തിൽ തെന്നിന്ത്യൻ നടിയുടെ പങ്കെന്ത്? നടിയെ കോഴിക്കോട് വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ

പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി രണ്ടുവർഷം മുമ്പ് എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെവച്ച് പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു.  

ALSO READ: Kallambalam Deaths : കല്ലമ്പലത്ത് ഒരേ ദിവസം മൂന്ന് സുഹൃത്തുക്കൾ മരിച്ച നിലയിൽ; രണ്ട് കൊലപാതകങ്ങളും, ഒരു ആത്മഹത്യയും

പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പിന്നീട് സജിയെ ഭരണങ്ങാനത്തു നിന്നും ആന യോടൊപ്പം ജോലി ചെയ്യവേ  പിടികൂടുകയായിരുന്നു. എസ് എച്ച് ഒ കെ പി ടോംസൺ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News