Murder: പോക്‌സോ കേസിലെ പ്രതി അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു!

Chennai Murder Case: 17 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ജി. വെങ്കട് രാജാണ് കൊലക്കേസില്‍ പിടിയിലായത്

Written by - Zee Malayalam News Desk | Last Updated : Aug 6, 2024, 01:40 PM IST
  • പോക്‌സോ കേസിലെ പ്രതി അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു
  • സംഭവം നടന്നത് തമിഴ്‌നാട്ടിലാണ്
  • സംഭവ ശേഷം പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു
Murder: പോക്‌സോ കേസിലെ പ്രതി അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു!

ചെന്നൈ: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നതായി റിപ്പോർട്ട്. സംഭവം  നടന്നത് തമിഴ്‌നാട്ടിലാണ്.

Also Read: ഭാര്യയെയും മകനെയും കുത്തി പരിക്കേൽപ്പിച്ച് യുവാവ്; സംഭവം പോങ്ങുംമൂട്ടിൽ

സംഭവ ശേഷം പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.  തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്തായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 17 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ജി. വെങ്കട് രാജാണ് കൊലക്കേസില്‍ പിടിയിലായത്.

Also Read: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 640 രൂപ!

 

പെണ്‍കുട്ടിയും വെങ്കട്ടും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു. വെങ്കട് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് പെൺകുട്ടിയുടെ അച്ഛന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ പോലീസിൽ പരാതി നല്‍കിയിരുന്നു.  തുടർന്ന് പോക്സോ കേസ് ചുമത്തി പോലീസ് വെങ്കട്ടിനെ അറസ്റ്റ് ചെയ്തിരുന്നു.  തുടർന്ന് ഈ വര്‍ഷം ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയുമായി വീണ്ടും ബന്ധം തുടരുകയായിരുന്നു.  

Also Read: സൂര്യൻ സ്വരാശിയിൽ എത്തുന്നതോടെ കിടിലം രാജയോഗം, ഇവർക്കിനി രാജകീയ ജീവിതം!

ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ശനിയാഴ്ച രാത്രി ഇരുവരെയും ഒരുമിച്ചു കണ്ടത്. ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  ശേഷം ഇയാൾ പെണ്‍കുട്ടിയേയും കൊണ്ട് സ്ഥലം വിടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് ഞായറാഴ്ച ബെംഗളൂരുവില്‍വെച്ച് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News