Crime News: ഭാര്യയെയും മകനെയും കുത്തി പരിക്കേൽപ്പിച്ച് യുവാവ്; സംഭവം പോങ്ങുംമൂട്ടിൽ

പോങ്ങുംമൂട്ടിൽ ഭാര്യയെയും പത്തുവയസുള്ള മകനെയും ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു.   ബാബുജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചനയെയും മകൻ ആര്യനെയുമാണ് കുത്തി പരിക്കേൽപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 6, 2024, 12:58 PM IST
  • പോങ്ങുംമൂട്ടിൽ ഭാര്യയെയും പത്തുവയസുള്ള മകനെയും ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു
  • ബാബുജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചനയെയും മകൻ ആര്യനെയുമാണ് കുത്തി പരിക്കേൽപ്പിച്ചത്
  • കുടുംബ പ്രശ്നമാണ് കത്തി കുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
Crime News: ഭാര്യയെയും മകനെയും കുത്തി പരിക്കേൽപ്പിച്ച് യുവാവ്; സംഭവം പോങ്ങുംമൂട്ടിൽ

തിരുവനന്തപുരം: പോങ്ങുംമൂട്ടിൽ ഭാര്യയെയും പത്തുവയസുള്ള മകനെയും ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു.   ബാബുജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചനയെയും മകൻ ആര്യനെയുമാണ് കുത്തി പരിക്കേൽപ്പിച്ചത്.

Also Read: പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ

അഞ്ജനയുടെ ഭർത്താവ് ഉമേഷ് ഉണ്ണികൃഷ്ണൻ നമ്പീശനാണ് ഇവരെ കത്തികൊണ്ട് കുത്തിയത്.  കുടുംബ പ്രശ്നമാണ് കത്തി കുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും  കുട്ടിയെ SAT യിലും പ്രവേശിപ്പിച്ചിട്ടുണ്ട്.  ഇരുവർക്കും വയറ്റിലാണ് കുത്തേറ്റത്. ഇവരെ അടിയന്തര  ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചതായിട്ടാണ് വിവരം.  കുത്തേറ്റ ഇവരെ ആശുപതിയിൽ എത്തിച്ചതും ഉമേഷാണ്. ഉമേഷിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: സൂര്യൻ സ്വരാശിയിൽ എത്തുന്നതോടെ കിടിലം രാജയോഗം, ഇവർക്കിനി രാജകീയ ജീവിതം!

കോഴിക്കോട് സ്വദേശികളായ  ഇവർ ഒരു വർഷം മുമ്പാണ് പോങ്ങുംമൂട് ബാബുജി നഗറിൽ വാടകയ്ക്ക് താമസമാക്കിയത്.
ഇൻഫോസിസിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ് കുത്തേറ്റ അഞ്ചന.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News