തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്‌തത്‌.

Written by - Zee Malayalam News Desk | Last Updated : Oct 1, 2021, 05:37 PM IST
  • കിളിമാനൂർ സ്വദേശിയായ വിദ്യാർത്ഥിനിയെ കഴിഞ്ഞ ദിവസമാണ് ബോധരഹിതയായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
  • വിദ്യാർത്ഥിനി വിഷം കഴിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു
  • സെപ്തംബര്‍ 29നാണ് ആൽഫിയ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്
  • പെൺകുട്ടിയുടെ സഹോദരൻ ഫോൺ പരിശോധിച്ച ശേഷമാണ് പെൺകുട്ടിക്ക് കാമുകൻ ഉണ്ടായിരുന്നെന്ന് അറിഞ്ഞത്
തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി (Plus two student) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പോങ്ങനാട് സ്വദേശി ജിഷ്‌ണുവാണ് അറസ്റ്റിലായത്. വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചതായി പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ജിഷ്ണുവിനെ അറസ്റ്റ് (Arrest) ചെയ്‌തത്‌.

കിളിമാനൂർ സ്വദേശിയായ വിദ്യാർത്ഥിനിയെ കഴിഞ്ഞ ദിവസമാണ് ബോധരഹിതയായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥിനി വിഷം കഴിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. സെപ്തംബര്‍ 29നാണ് ആൽഫിയ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ALSO READ: MDMA, LSD, കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുമായി 4 പേർ പൊലീസ് പിടിയിൽ

പെൺകുട്ടിയുടെ സഹോദരൻ ഫോൺ പരിശോധിച്ച ശേഷമാണ് പെൺകുട്ടിക്ക് കാമുകൻ ഉണ്ടായിരുന്നെന്ന് അറിഞ്ഞത്. താൻ മരിക്കാൻ പോകുകയാണെന്ന് കാമുകന് സന്ദേശം അയച്ചതായും കണ്ടെത്തി. പ്രണയത്തില്‍ നിന്നും യുവാവ് പിന്മാറിയതിലുള്ള നൈരാശ്യമാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി.

എലിവിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം വാട്‌സാപ് സന്ദേശം പെണ്‍കുട്ടി കാമുകന്‍ ജിഷ്ണുവിന് അയച്ചുകൊടുത്തിരുന്നു. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയവേയാണ് ഇവർ പരിചയത്തിലായത്. ആൽഫിയയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News