Pazhayidam Double Murder: അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്; പഴയിടം കേസിൽ പ്രതിക്ക് വധശിക്ഷ

Pazhayidam Double Murder Verdict: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ നേരത്തെ തമിഴ്നാട് പോലീസാണ് പിടികൂടി കേരളത്തിലെത്തിച്ചത്, ഇതും മോഷണ കേസായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 12:28 PM IST
  • സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊല നടത്തിയെന്നും കോടതി വ്യക്തമാക്കി
  • കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽകുറ്റങ്ങൾ
  • ഒരു മാല മോഷണ കേസിൽ പിടിക്കപ്പെട്ടതോടെയാണ്. പ്രതിയുടെ കുറ്റകൃത്യങ്ങളുടെ നീണ്ട നിര പോലീസ് മനസ്സിലാക്കുന്നത്
Pazhayidam Double Murder: അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്; പഴയിടം കേസിൽ  പ്രതിക്ക് വധശിക്ഷ

കോട്ടയം:  പഴയിടം ഇരട്ടകൊലക്കേസിൽ  പ്രതിയ്ക്ക് വധശിക്ഷ. പ്രതി ചൂരപ്പാടി അരുൺ ശശിയെയാണ് കോട്ടയം അഡീഷ്ണൽ സെഷൻസ് കോടതി വധ ശിക്ഷക്ക് വിധിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.2 ലക്ഷം രൂപ പിഴയും പ്രതിയിൽ നിന്ന് ഈടാക്കും.

സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊല നടത്തിയെന്നും കോടതി വ്യക്തമാക്കി. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽകുറ്റങ്ങളിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.2013 ആഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

പ്രതിയുടെ പിതൃസഹോദരിയായ തങ്കമ്മ, ഭർത്താവ് ഭാസ്‌കരൻനായർ എന്നിവരെ വീട്ടിൽ അതിക്രമിച്ചു കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ പണവും, സ്വർണവും കൈക്കലാക്കുകയായിരുന്നു ഉദ്ദേശം.അതിനിടെ പ്രതി റിമാൻഡിൽ ഇരിക്കെ ജാമ്യത്തിലിറങ്ങി ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇയാളെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്ത് കേരള പോലീസിനെ കൈമാറുകയായിരുന്നു.

അരുണിൻറെ ഏക സഹോദരിയുടെ ഭർത്താവ് അർബുദ ബാധിതനാണെന്നും സഹായത്തിന് അരുൺ മാത്രമെയുള്ളെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.  ഇയാളുടെ സാഹചര്യങ്ങൾ പരിഗണിക്കാൻ പാടില്ലെന്നാണ് പ്രോസിക്യൂഷൻ ഉയർത്തിയ മറുവാദം. കാർ വാങ്ങിക്കാൻ പണത്തിനായാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു.

കോട്ടയത്ത് വെച്ച് ഒരു മാല മോഷണ കേസിൽ പിടിക്കപ്പെട്ടതോടെയാണ്. പ്രതിയുടെ കുറ്റകൃത്യങ്ങളുടെ നീണ്ട നിര പോലീസ് മനസ്സിലാക്കുന്നത്. 2014-ൽ ജാമ്യം നേടി മുങ്ങിയ ഇയാളെ 2016-ലാണ് തമിഴ്നാട്ടിൽ നിന്ന് മറ്റൊരു മോഷണക്കേസിൽ പോലീസ് പൊക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News