പാലത്തായി പീഡനക്കേസിൽ നിർണായക തെളിവ്; അന്വേഷണ റിപ്പോർട്ട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

സ്കൂളിലെ ശുചിമുറിയിൽ വച്ച് അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി

Written by - Zee Malayalam News Desk | Last Updated : May 27, 2021, 01:48 PM IST
  • ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ ഒൻപത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയതായി അന്വേഷണ സം​ഘത്തിന് തെളിവുകൾ ലഭിച്ചു
  • സ്കൂളിലെ അധ്യാപകരുടെ ശുചിമുറിയിലെ ടൈൽസിൽ രക്തക്കറ കണ്ടെത്തിയിരുന്നു
  • ഇത് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി
  • ഇതിന്റെ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ
പാലത്തായി പീഡനക്കേസിൽ നിർണായക തെളിവ്; അന്വേഷണ റിപ്പോർട്ട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ നിർണായക തെളിവ് ലഭിച്ചതായി പൊലീസ് (Police). ഒൻപത് വയസുകാരി പീഡനത്തിന് ഇരയായെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. സ്കൂളിലെ ശുചിമുറിയിൽ വച്ച് അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു (Rape) പെൺകുട്ടിയുടെ മൊഴി.

ബിജെപി (BJP) പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ ഒൻപത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയതായി അന്വേഷണ സം​ഘത്തിന് തെളിവുകൾ ലഭിച്ചു. സ്കൂളിലെ അധ്യാപകരുടെ ശുചിമുറിയിലെ ടൈൽസിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് (Forensic) പരിശോധനക്ക് വിധേയമാക്കി. ഇതിന്റെ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ.

ALSO READ: പാലത്തായി പീഡന കേസിൽ നിര്‍ണ്ണായക വഴിത്തിരിവ്, പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഹൈക്കോടതി

പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകിയ ഐജി ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അന്വേഷണ സംഘത്തെ മാറ്റിയിരുന്നു. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ രം​ഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസിൽ ​ഗൂഢാലോചന ഉണ്ടെന്നാണ് ബിജെപിയും ആരോപിക്കുന്നത്.

2020 ജനുവരിയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി പൊലീസിന് പരാതി ലഭിക്കുന്നത്. സംഭവത്തിൽ പത്മരാജൻ അറസ്റ്റിലായെങ്കിലും പെൺകുട്ടിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പീഡനം നടന്നിട്ടില്ലെന്നുമുള്ള നി​ഗമനത്തിൽ പാനൂർ പൊലീസ് എത്തിച്ചേർന്നു. പിന്നീട് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ചു. എന്നാൽ ഐജി എസ് ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അന്വേഷണം പുതിയ സംഘം ഏറ്റെടുത്തു.

ALSO READ: പാലത്തായി പീഡനം: തുടരന്വേഷണത്തിന് ഉത്തരവ്, ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതി

ഐജി ഇജെ ജയരാജിന്റെ നേതൃത്വത്തിൽ രണ്ട് വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥരുൾപ്പെട്ട സംഘമാണ് കേസിൽ വിശദമായ അന്വേഷണം നടത്തിയത്. ഇവർ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News