Palakkad Twin Murder : പാലക്കാട് ഇരട്ട കൊലപാതകം: മറ്റ് ജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകി രഹസ്യാനേഷണ വിഭാഗം

സാമൂഹ്യമാധ്യമങ്ങളിലൂടെ തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടെന്നും രഹസ്യാനേഷണ വിഭാഗം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 05:40 PM IST
  • കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
  • സാമൂഹ്യമാധ്യമങ്ങളിലൂടെ തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടെന്നും രഹസ്യാനേഷണ വിഭാഗം വ്യക്തമാക്കി.
  • കൂടാതെ ഫേസ്ബുക്കിലും വാട്സാപ്പിലും വരുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
 Palakkad Twin Murder : പാലക്കാട് ഇരട്ട കൊലപാതകം: മറ്റ് ജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകി രഹസ്യാനേഷണ വിഭാഗം

കൊച്ചി :  പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ  മറ്റ് ജില്ലകളിലും ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗം അറിയിച്ചു. കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടെന്നും രഹസ്യാനേഷണ വിഭാഗം വ്യക്തമാക്കി. കൂടാതെ ഫേസ്ബുക്കിലും വാട്സാപ്പിലും വരുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇത് കൂടാതെ ലവ് ജിഹാദ് ആരോപണം മൂലം വിവിധ മതവിഭാഗക്കാർ തമ്മിൽ സ്പർദ്ധ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രഹസ്യാനേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. വിഷുദിനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിടുന്നത്.  എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.  ഇതിന്റെ വൈരാഗ്യം മൂലം പിറ്റേ ദിവസം ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്.

ALSO READ: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം; പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അതേസമയം പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഏപ്രിൽ 28 ആറ് മണി വരെ നീട്ടിയതായി ജില്ലാ കളക്ടർ മൃണ്‍മയീ ജോഷി അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന നില തടസപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നതിനാലും മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാക്കാൻ സാധ്യതയുള്ളതിനാലുമായിരുന്നു നടപടി. ഈ മാസം 24 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇതിനോടൊപ്പം  ഇരു ചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രയിൽ കൊണ്ട് വന്ന നിയന്ത്രണങ്ങളും തുടരും.

നിരോധനാജ്ഞ നിലനിൽക്കവേ  പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരാൻ പാടില്ല. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ നാല് പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കരുത്. 

ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ നാല് പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കരുത്. അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്താൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News