74-കാരി വീട്ടിൽ മരിച്ച നിലയിൽ; കഴുത്തിലെ 3 പവൻ മാല നഷ്ടപ്പെട്ടു

പത്മാവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നു പവൻ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതും സംശയം തോന്നിയ ബന്ധുക്കൾ പോലീസിനെ അറിയിക്കുകയുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 05:37 PM IST
  • മൃതദേഹം എടുത്ത് കിടത്തിയ സമയം പത്മാവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നു പവൻ മാല കാണാനില്ലായിരുന്നു
  • കഴുത്തിൽ ചെറിയ മുറിപ്പാടുകൾ കണ്ടതിനെ തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
74-കാരി വീട്ടിൽ മരിച്ച നിലയിൽ; കഴുത്തിലെ 3 പവൻ മാല നഷ്ടപ്പെട്ടു

പാലക്കാട്: കൊടുമ്പ് തിരുവാലത്തുരിൽ 74 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്മാവതിയൊണ് ഇവരുടെ തറവാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനും കുടുംബവും മൊത്ത് വീടിനോട് ചേർന്നുള്ള പുതിയ വീട്ടിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിന് മകൻ വിളിക്കാൻ എത്തിയപ്പോഴാണ് പഴയ വീട്ടിൽ  മരിച്ച നിലയിൽ പത്മാവതിയെ കണ്ടത്.

മൃതദേഹം എടുത്ത് കിടത്തിയ സമയം പത്മാവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നു പവൻ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതും സംശയം തോന്നിയ ബന്ധുക്കൾ പോലീസിനെ അറിയിക്കുകയുമായിരുന്നു. കഴുത്തിൽ ചെറിയ മുറിപ്പാടുകൾ കണ്ടതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പോലീസ് ടൗൺ സൗത്ത് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവദിവസം വീട്ടിൽ എത്തിയതും മറ്റു വന്നതുമായ ആൾക്കാരെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കഴുത്തിനേറ്റ ആഘാതം മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News