കെട്ടാരക്കര: കഞ്ചാവുമായി ആര്യങ്കാവ് സ്വദേശി എക്സൈസ് പിടിയിൽ. ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ തെങ്കാശി- കൊട്ടാരക്കര തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായ പത്തനംതിട്ട പാലയ്ക്കൽ വീട്ടിൽ അനിൽകുമാർ എന്ന വിഷ്ണുവാണ് അറസ്റ്റിലായത്.
Also Read: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
അനിൽകുമാറിന്റെ കയ്യിൽ നിന്നും 7.400 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസിലെ രണ്ടാം പ്രതി തെങ്കാശിയിൽ നിന്നും കഞ്ചാവ് വാങ്ങി പത്തനംതിട്ടയിൽ എത്തിക്കാൻ ഏൽപ്പിച്ച പത്തനംതിട്ട സ്വദേശി ഷാജഹാനാണ്. സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജുവിനൊപ്പം എക്സൈസ് ഇൻസ്പെക്ടർ എസ്. ബൈജു, പ്രിവ. ഓഫീസർ അജയകുമാർ പി.എ, സി.ഇ.ഒ. മാരായ അജയൻ, എ, ഹരിപ്രസാദ്.എസ്, രജീഷ്. എച്ച് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ?വായുപുത്രന്റെ കൃപ എപ്പോഴും ഉണ്ടാകും!
ഇതിനിടയിൽ കോട്ടയം കുമാരനെല്ലൂരില്‍ പട്ടികളെ സംരക്ഷണത്തിന് നിർത്തി കഞ്ചാവ് കച്ചവടം നടത്തുന്നു എന്ന വിവരമറിഞ്ഞെത്തിയ പോലീസുകാര്‍ക്കുനേരെ പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാന്‍ ശ്രമം. കുമാരനെല്ലൂരില്‍ വാടകക്ക് എടുത്ത വീട്ടില്‍ പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനം നടത്തുന്നതിന്‍റെ മറവില്‍ റോബിന്‍ എന്നയാളാണ് ലഹരി ഇടപാട് നടത്തിയിരുന്നത്. പോലീസ് നടത്തിയ റെയ്‌ഡിൽ ഇവിടെ നിന്നും 17.8 കിലോ കഞ്ചാവ് ഉള്‍പ്പെടെ പിടിച്ചെടുത്തെങ്കിലും പ്രതി റോബിന്‍ ഓടി രക്ഷപ്പെട്ടു. റെയ്ഡിനുശേഷം രാവിലെയാണ് നാട്ടുകാര്‍ പട്ടികളെ സംരക്ഷിക്കുന്ന സ്ഥലത്ത് കഞ്ചാവ് കച്ചവടം നടത്തുന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...