Crime News: പിഞ്ചുകുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

Murder: സംഭവം നടക്കുന്നത് കറുകപ്പള്ളിയിലെ ലോഡ്ജിലാണ്.  ഇവർ ഡിസംബർ ഒന്നാം തീയതിയാണ് ഈ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി കുഞ്ഞിന് സുഖമില്ലെന്നും പറഞ്ഞ് ഇവർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 07:08 AM IST
  • എറണാകുളത്ത് ലോഡ്ജിൽ ഒന്നര മാസം പ്രായമായ കുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
  • സംഭവത്തെ തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത കുട്ടിയുടെ അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ
  • ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ്
Crime News: പിഞ്ചുകുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി: എറണാകുളത്ത് ലോഡ്ജിൽ ഒന്നര മാസം പ്രായമായ കുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  സംഭവത്തെ തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത കുട്ടിയുടെ അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: ജിമ്മിൽ കയറി ട്രെയിനറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ

മരിച്ച കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശിയാണ് അമ്മയുടെ  സുഹൃത്ത് കണ്ണൂർ സ്വദേശിയും.   സംഭവം നടക്കുന്നത് കറുകപ്പള്ളിയിലെ ലോഡ്ജിലാണ്.  ഇവർ ഡിസംബർ ഒന്നാം തീയതിയാണ് ഈ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി കുഞ്ഞിന് സുഖമില്ലെന്നും പറഞ്ഞ് ഇവർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.  അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.   

Also Read: ഇവർ ഹനുമാന്റെ പ്രിയ രാശിക്കാർ, നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ദേഹത്ത് മുറിവ് കണ്ട ഡോക്‌ടറാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതിനെ തുടർന്ന് പോലീസെത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കൈയിൽ നിന്നും വീണതായിട്ടാണ് യുവതിയുടേയും സുഹൃത്തിന്റേയും മൊഴി.  ഇവർ താമസിച്ചിരുന്ന മുറി പോലീസ് സീൽ ചെയ്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News