PFI leader CA Rauf : പോപ്പുലർ ഫ്രണ്ട് നേതാവ് സിഎ റൗഫ് അറസ്റ്റിൽ

NIA Arrested PFI leader CA Rauf രാജ്യവ്യാപകമായ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് പിന്നാലെ പോപ്പുലർഫ്രണ്ട് നേതാക്കളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 28, 2022, 10:12 AM IST
  • പാലക്കാട് പട്ടാമ്പിയിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു റൗഫ്
  • ഹർത്താലിന് പിന്നാലെ പോപ്പുലർഫ്രണ്ട് നേതാക്കൾ എല്ലാവരെയും എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു
  • ഇയാൾ തമിഴ്നാട്ടിൽ കർണ്ണാടകത്തിലുമായി ഒളിവിലായിരുന്നു
PFI leader CA Rauf : പോപ്പുലർ ഫ്രണ്ട് നേതാവ് സിഎ റൗഫ് അറസ്റ്റിൽ

കൊച്ചി: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാവ് സിഎ മുഹമ്മദ് റൗഫിനെ എൻഐ അറസ്റ്റ് ചെയ്തു. പട്ടാമ്പിയിലെ വീട് വളഞ്ഞാണ്. റൗഫിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് പട്ടാമ്പിയിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു റൗഫ്.

രാജ്യവ്യാപകമായ ഹർത്താലിന് പിന്നാലെ പോപ്പുലർഫ്രണ്ട് നേതാക്കൾ എല്ലാവരെയും എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ റൗഫ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾ തമിഴ്നാട്ടിൽ കർണ്ണാടകത്തിലുമായി ഒളിവിൽ പോയിരുന്നതായാണ് സൂചന. 

വീട് വളഞ്ഞാണ് റൗഫിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ കൊച്ചിയിലേക്ക് ചോദ്യം ചെയ്യലിനായി എത്തിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിൻറെ ദൈനംദിന പ്രവർത്തനങ്ങളടക്കം പരിശോധിച്ചിരുന്നത് മുഹമ്മദ് റൗഫായിരുന്നു.റൗഫ് അറസ്റ്റിലായതോടെ പോപ്പുലർ ഫ്രണ്ടിൻറെ വിദേശ പണം. സ്വത്തുക്കൾ ഇവയുടെ ഉറവിടം എന്നിവ സംബന്ധിച്ച് എൻഐഎക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News