Murder: കാറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി

Crime News: മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതമാകാം എന്നാണ് പോലീസ് നിഗമനം. മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 10:30 AM IST
  • കാറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം
  • മരിച്ചത് മലയിൻകീഴ് സ്വദേശി ദീപു
  • കഴുത്ത് 70 ശതമാനത്തോളം അറുത്ത നിലയിലായിരുന്നു കണ്ടെത്തിയത്
Murder: കാറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി

തിരുവനന്തപുരം: കളിയിക്കാവിളയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കഴുത്തറത്ത്‌  കൊലപ്പെടുത്തിയ നിലയിലാണ് ഇയാളെ കണ്ടെത്തിയിരിക്കുന്നത്. മരിച്ചത് മലയിൻകീഴ് സ്വദേശി ദീപുവാണെന്നാണ് പോലീസ് പറയുന്നത്. 

Also Read: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടുത്തം

 

കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയോടെ തമിഴ്‌നാട് പോലീസിന്റെ പട്രോളിംഗിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.  രാത്രി 11:45 ഓടെ വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നത് കണ്ട തമിഴ്‌നാട് പോലീസ് നോക്കിയപ്പോൾ കാറിന്റെ ഡിക്കി തുറന്ന നിലയിൽ ആയിരുന്നു.   

Also Read: ജൂൺ അവസാനം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!

 

വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ് ദീപുവിനെയാണ് മഹേന്ദ്ര എസ്.യു.വിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം. കഴുത്ത് 70 ശതമാനത്തോളം അറുത്ത നിലയിലായിരുന്നു കണ്ടെത്തിയത്. മരിച്ച ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്.  പുതുതായൊരു ക്രഷർ യൂണിറ്റ് തുടങ്ങാനായി ജെസിബി വാങ്ങുന്നതിന് 10 ലക്ഷം രൂപയുമായാണ് ദീപു കോയമ്പത്തൂരിലേക്ക് പോയതെന്നാണ് വീട്ടുകാർ പറയുന്നത്.   

Also Read: 100 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ രാജയോഗം ഇവർക്ക് നൽകും ആഡംബര ജീവിതവും അസൂയാവഹമായ നേട്ടങ്ങളും!

 

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതമാകാം എന്നാണ് പോലീസ് നിഗമനം. മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ ചെന്നൈയിലേക്ക് പോകുന്നതിനുവേണ്ടി ദീപു മറ്റൊരു വ്യക്തിയെ കാത്ത് ഒറ്റാമരത്ത് കാർ നിർത്തി കാത്തു നിൽക്കുകയിരുന്നുവെന്നും ഇതിനിടെ ആരോ വാഹനത്തിൽ കയറി കൊലപാതകം നടത്തിയതാകാമെന്നും സംശയമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News