ജാമ്യത്തിലിറങ്ങി 10 വർഷം ഒളിവിൽ ; കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി 10 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 10, 2023, 01:15 PM IST
  • റൂറൽ എസ്പിയുടെ നിർദ്ദേശത്തിലാണ് പോലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്
  • ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
  • പേരുമല സ്വദേശിനി പങ്കിയെ 2014-ലാണ് ഇയാൾ തലക്കടിച്ച് കൊലപ്പെടുത്തിയത്
ജാമ്യത്തിലിറങ്ങി 10 വർഷം ഒളിവിൽ ; കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ

നെടുമങ്ങാട് :  ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലപാതക കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടുമങ്ങാട് മഞ്ച പേരുമല വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന സന്തോഷ്(43)നെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.  ഭാര്യയുടെ അമ്മൂമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയാണിയാൾ.  പേരുമല സ്വദേശിനി പങ്കിയെ 2014-ലാണ് ഇയാൾ തലക്കടിച്ച് കൊലപ്പെടുത്തിയത്. 

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി 10 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. വിതുര ശിവൻ കോവിലിന് സമീപമുള്ള ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറൽ എസ്പിയുടെ നിർദ്ദേശത്തിലാണ് പോലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News