പാലക്കാട്: പാലക്കാട് സേലം-കന്യാകുമാരി ദേശീയപാതയിൽ ടൂറിസ്റ്റ് ബസിൽ (Tourist Bus) നിന്ന് 150 കിലോയിൽ അധികം കഞ്ചാവ് പിടികൂടി. രണ്ട് ആഡംബര കാറുകളിലേക്ക് മാറ്റി കഞ്ചാവ് കയറ്റി കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. സംഭവത്തിൽ ആലുവ സ്വദേശികളായ സഞ്ജയ്, നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ എന്നിവരെ പിടികൂടി.
പശ്ചിമബംഗാളിൽ നിന്നും അതിഥി തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റി കൊണ്ട് വരുന്നതിന്റെ മറവിൽ കഞ്ചാവ് കടത്ത് നടക്കുന്നുണ്ടെന്ന് എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ALSO READ: Cannabis seized: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി
എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. KL 40-H 452 നമ്പർ റാവൂസ് ട്രാവൽസ് ടൂറിസ്റ്റ് ബസിൽ 70 പാക്കറ്റുകളിലായി ഒളിപ്പിച്ചു കടത്തിയ കഞ്ചാവാണ് പിടികൂടിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ പേരെക്കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് വ്യക്തമാക്കി.
ALSO READ: Drugs Seized: കോഴിക്കോട് വൻ ലഹരിവേട്ട; എട്ട് പേർ പിടിയിൽ, ഹാഷിഷും എംഡിഎംഎയും പിടികൂടി
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാർ, സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ. വി. വിനോദ്, ആർ ജി രാജേഷ്, ടി. ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ, സി സെന്തിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മുസ്‌തഫ ചോലയിൽ, രാജ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, പി സുബിൻ, എസ് ഷംനാദ്, ആർ രാജേഷ് മുഹമ്മദ്‌അലി, അനീഷ് എക്‌സൈസ് ഡ്രൈവർ രാജീവ് എന്നിവർ ഉൾപ്പെട്ട എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...