മംഗളൂരു: മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം. മംഗളൂരു സോമേശ്വർ ബീച്ചിലെത്തിയ വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മതം ഏതാണെന്ന് ചോദിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്.
പെൺകുട്ടികളും ആൺകുട്ടികളും അടക്കമുള്ളവർ സോമേശ്വർ ബീച്ചിൽ ഇരിക്കവേ ഇവിടേക്ക് എത്തിയ ഒരു സംഘം ആളുകൾ ഇവരോട് വിവരങ്ങൾ ചോദിച്ചു. വിദ്യാർഥികൾ വ്യത്യസ്ത മതത്തിൽപെട്ടവരാണെന്ന് അറിഞ്ഞതോടെ ഇവരെ അശ്ലീലം പറയുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.
ALSO READ: Crime News: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ചായക്കട അടിച്ചുതകർത്ത കേസിലെ പ്രതി അറസ്റ്റിൽ
സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് ആൺകുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്രോളിങ്ങിൽ ഉണ്ടായിരുന്ന പോലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ ഇവിടെ നിന്ന് പോകുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് മംഗളൂരു പോലീസ് കമ്മീഷണർ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...