Moral Police : തിരുവനന്തപുരം പോത്തൻകോട് സ്കുൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം; വടികൊണ്ട് പെൺകുട്ടികളെ പൊതുരെ തല്ലി

Thiruvananthapuram Pothencode Moral Police Video :  ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നടന്ന് പോകുമ്പോഴാണ് പ്രദേശവാസികളായ ചിലർ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. പെൺകുട്ടികളെ വടികൊണ്ട് മർദ്ദിക്കുകയും ചെയ്തു.

Written by - Jenish Thomas | Last Updated : Sep 21, 2022, 02:35 PM IST
  • സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കണാൻ ഇറങ്ങിയപ്പോഴാണ് ആക്രമണം.
  • ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നടന്ന് പോകുമ്പോഴാണ് പ്രദേശവാസികളായ ചിലർ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
  • പെൺകുട്ടികളെ വടികൊണ്ട് മർദ്ദിക്കുകയും ചെയ്തു.
  • പോലീസിൽ പരാതിപ്പെട്ടെങ്കിലും ദുർബലമായ വകുപ്പുകൾ ചാർത്തിയാണ് കേസെടുത്തിരിക്കുന്നതാണ് ആക്ഷേപം
Moral Police : തിരുവനന്തപുരം പോത്തൻകോട് സ്കുൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം; വടികൊണ്ട് പെൺകുട്ടികളെ പൊതുരെ തല്ലി

തിരുവനന്തപുരം : സുഹൃത്തിന്റെ വീട്ടിലെത്തിയ സ്കൂൾ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം. തിരുവനന്തപുരം പോത്തകോട് വെള്ളാനിക്കൽ പാറയിൽ വെച്ച് സെപ്റ്റംബർ നാലിനാണ് സംഭവം. സഹപാഠിയുടെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കണാൻ ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നടന്ന് പോകുമ്പോൾ പ്രദേശവാസികളായ ചിലർ തടഞ്ഞ് വെച്ച് അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. പെൺകുട്ടികളെ തടഞ്ഞ് നിർത്തി വടികൊണ്ട് മർദ്ദിക്കുന്ന വീഡിയോ അതിനിടെ പുറത്തെത്തുകയായിരുന്നു.

സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ടെങ്കിലും ദുർബലമായ വകുപ്പുകൾ ചാർത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം. സംഭവത്തിൽ ഒരാൾക്കെതിരെ മാത്രമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത ശ്രീനാരായണപുരം സ്വദേശി മനീഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. അതേസമയം കുട്ടികളെ തടഞ്ഞ് വച്ച് മറ്റുള്ളവർക്കെതിരെ പോലീസ് കേസെടുത്തിട്ടുമില്ല. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ട സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും അലംഭാവമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം. 

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News