Kozhikode : സഹോദരിയെ സ്കൂളിലെ വിട്ടതിന് ശേഷം കാണാതായ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ കണ്ടെത്തി. കൊല്ലത്ത് നിന്ന് പെൺക്കുട്ടിയെ കടത്തികൊണ്ടു പോയ യുവാവിനൊപ്പം പൊലീസ് (Kerala Police) കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലൂടെ പെൺക്കുട്ടിയെ കണ്ടെത്തിയത്.
കൊല്ലം ചടയംമഗത്ത് വെച്ചാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. പരാതി ലഭിച്ച് 5 മണിക്കൂറുകൾ കൊണ്ട് പൊലീസ് യുവാവിനെയും പെൺക്കുട്ടിയെ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ അജാസാണ് പെൺക്കുട്ടിയെ കടത്തികൊണ്ടു പോയത്.
ALSO READ : Religious Treatment: ചികിത്സ കിട്ടാതെ 11കാരി മരിച്ച സംഭവം, പിതാവും മന്ത്രവാദം നടത്തിയ ആളും അറസ്റ്റിൽ
തിങ്കളാഴ്ച നവംബർ ഒന്നിനായിരുന്ന സഹോദിരയെ സ്കൂളിൽ കൊണ്ട് വിട്ടതിന് ശേഷം പെൺക്കുട്ടിയ കാണാനില്ലയെന്ന് പരാതി കോഴിക്കോട് പന്തീരാങ്കാവ് പൊലീസിന് ലഭിക്കുന്നത്. CCTV ദൃശ്യങ്ങളുടെയും സൈബർ സെല്ലന്റെ സഹായത്തോടെ അന്വേഷണത്തിനൊടുവിലാണ് പെൺക്കുട്ടിയെയും യുവാവിനെയും പൊലീസ് പിടികൂടുന്നത്.
പരാതി ലഭിച്ചതിന് പിന്നാലെ നഗരത്തിൽ അന്വേഷിച്ച പൊലീസ് റയൽവെ സ്റ്റേഷനിലെ CCTV ദൃശ്യങ്ങളിൽ പെൺക്കുട്ടിയെ ഒരു യുവാവിനൊപ്പം നടന്ന് പോകുന്നത് കണ്ടത്. റയൽവെ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഇരുവരും കൊല്ലത്തേക്കുള്ള ടിക്കറ്റാണ് എടുത്തിരിക്കുന്നതെന്ന് കണ്ടെത്തി.
തുടർന്ന് RPF ട്രയിനിൽ പരിശോധിച്ചെങ്കിലും ഇരുവരുടെയും സീറ്റ് ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ശേഷം റെയിൽവെ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ടിക്കറ്റെടുത്തിരിക്കുന്നത് അജാസ് എന്നയാളുടെ പേരിലാണ്. ആ പേര് വെച്ച് ഫേസ്ബുക്കിൽ പരിശോധിച്ച് യുവാവിന്റെ നമ്പർ പൊലീസ് കണ്ടെത്തുകയായിരുന്നു.
ALSO READ : Kondotty Rape Attempt: പ്രതി ജൂഡോ ചാമ്പ്യൻ, പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചുവെന്നും എസ്പി
പിന്നാലെ സൈബർ സെല്ലിന്റെ സാഹയത്തോടെയാണ് ഇരുവരുടെ ലോക്കേഷൻ കണ്ടെത്തിയത്. ലോക്കേഷൻ പിന്തുടർന്ന ചടയമംഗലം KSRTC ബസ്റ്റ് സ്റ്റാഡിൽ നിന്ന് പിടികൂടുകയായിരുന്നു. പെൺക്കുട്ടിയെ ഇൻസ്റ്റ്ഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് യുവാവ് പൊലീസിനോട് അറിയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...