Crime: വാടക വീട്ടിൽ പരിശോധന; എംഡിഎംഎയും വടിവാളും എയർ ഗണ്ണും പിടികൂടി

MDMA seized in Trivandrum: മുഹമ്മദ് റഷീദ് സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് എംഡിഎംഎയും കഞ്ചാവും വിൽക്കുന്നു എന്ന പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 08:48 PM IST
  • കമ്പി റാഷിദ് എന്നു വിളിക്കുന്ന മുഹമ്മദ് റാഷിദിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
  • അര ഗ്രാം വെച്ച് ചെറിയ പൊതിയാക്കിയാണ് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്.
  • പ്രത്യേക കോഡ് ഉപയോഗിച്ചാണ് മുഹമ്മദ് റാഷിദ് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നത്.
Crime: വാടക വീട്ടിൽ പരിശോധന; എംഡിഎംഎയും വടിവാളും എയർ ഗണ്ണും പിടികൂടി

തിരുവനന്തപുരം: വാടക വീട്ടിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎയും വടിവാളും എയർ ഗണ്ണും പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. 

നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കമ്പി റാഷിദ് എന്നു വിളിക്കുന്ന മുഹമ്മദ് റാഷിദിനെയാണ് എക്സൈസ് സി ഐ സ്വരൂപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെ നെടുമങ്ങാട് തേക്കട - ചിറക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് റാഷിദിനെ വീട് വളഞ്ഞാണ് സംഘം പിടികൂടിയത്. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് എംഡിഎംഎയും കഞ്ചാവും വിൽക്കുന്നു എന്ന പരാതിയിലാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. 

ALSO READ: മാസപ്പിറ കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച

അര ഗ്രാം വെച്ച് ചെറിയ പൊതിയാക്കിയാണ് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്. ഒരു പൊതിയ്ക്ക് 2000 രൂപയ്ക്കായിരുന്നു വിൽപ്പന.  കഞ്ചാവ് 500 രൂപയ്ക്കും 1000 രൂപയ്ക്കുമാണ് ഇയാൾ വിൽപ്പന നടത്തി വന്നത്. ഫോൺ വഴിയായിരുന്നു വിൽപ്പന. പ്രത്യേക കോഡ് ഉപയോഗിച്ചാണ് മുഹമ്മദ് റാഷിദ് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നത്. 

പ്രതിയുടെ വീടിന് അകത്തുള്ള ബെഡ് റൂമിൽ നിന്നും 17 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഇതിന് പുറമെ, ഒരു എയർ ഗൺ, വടിവാൾ, 6000 രൂപ എന്നിവയും എക്സൈസ് പിടിച്ചെടുത്തു. വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. ശത്രുക്കൾ ഉള്ളതിനാലാണ് വടിവാൾ സൂക്ഷിക്കുന്നത് എന്നാണ് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. 6 മാസമായി മുഹമ്മദ് റഷീദ് ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാളെ (ഏപ്രിൽ 21 വെള്ളിയാഴ്ച) കോടതിയിൽ ഹാജരാക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News