Mavelikkara Murder Case: ക്വട്ടേഷൻ നൽകിയ വനിതാ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ!

Crime News: രാജേഷിൻ്റെ ഉടമസ്ഥതയിലെ ചങ്ങനാശ്ശേരിയിലുള്ള മാര്യേജ് ബ്യൂറോയിലാണ് സ്മിത ജോലി ചെയ്തിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 07:10 AM IST
  • നഗരമധ്യത്തിൽ നടന്ന യുവാവിൻ്റെ മരണം കൊലപാതകം
  • സംഭവത്തിൽ ക്വട്ടേഷൻ നൽകിയ വനിതാ സുഹൃത്ത് ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
  • പ്രതികളെ മാവേലിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Mavelikkara Murder Case: ക്വട്ടേഷൻ നൽകിയ വനിതാ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ!

മാവേലിക്കര: നഗരമധ്യത്തിൽ നടന്ന യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ കൊല്ലപ്പെട്ട രാജേഷിൻ്റെ വനിതാ സുഹൃത്ത് ഉൾപ്പടെ മൂന്ന് പേർ പിടിയിലായിട്ടുണ്ട്.  

Also Read: ഓൺലൈൻ വഴി വരുത്തിയ മൊബൈൽ ഫോണുകൾ വിദഗ്ധമായി കവർച്ച; ഡെലിവറി സംഘം പിടിയിൽ

പത്തനംതിട്ട കുന്നന്താനം സ്വദേശിനി സ്മിത.K.രാജ്, രാജേഷിൻ്റെ സുഹൃത്തുക്കളായ ചെന്നിത്തല കാരാഴ്മ മനാതിയിൽ ബിജു, ഇലവുംതിട്ട സ്വദേശിയായ സുനു എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.  സംഭവം നടന്നത് ജൂൺ 18 നാണ്.  അന്ന്  പുലർച്ചയോടെ ചെന്നിത്തല കാരഴ്മ ഒരിപ്രം കാർത്തികയിൽ രാജേഷിനെയാണ് മിച്ചൽ ജംഗ്ഷന് വടക്കുഭാഗത്തു ബാങ്കിൻ്റെ മുൻവശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Also Read: 2025 ന് മുൻപ് ഇവർ കോടീശ്വരന്മാരാകും, ശനി നൽകും രാജകീയ ജീവിതവും പ്രശസ്തിയും!

പ്രതികളെ കണ്ടെത്തുന്നതിനും, അറസ്റ്റ് ചെയ്യുന്നതിനുമായി ചെങ്ങന്നൂർ ഡിവൈഎസ്പി കെ. എൻ രാജേഷിൻ്റെ മേൽനോട്ടത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ ബിജോയിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.  രാജേഷിൻ്റെ ഉടമസ്ഥതയിലെ ചങ്ങനാശ്ശേരിയിലുള്ള മാര്യേജ് ബ്യൂറോയിലാണ് സ്മിത ജോലി ചെയ്തിരുന്നത്. രാജേഷ് സ്ഥിരമായി മദ്യപിച്ചു സ്മിതയെ ഉപദ്രവിക്കുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിൻ്റെ വിരോധം മൂലമാണ് സ്മിത രാജേഷിനെ മർദ്ദിക്കാൻ വേണ്ടി ക്വട്ടേഷൻ നൽകിയത്. 

Also Read: ഇക്കാര്യങ്ങൾ സ്വപ്നങ്ങളിൽ കാണുന്നത് പെട്ടെന്ന് വിവാഹം നടക്കുമെന്നതിന്റെ സൂചന, അറിയാം...

സംഭവ ദിവസം രാത്രി മിച്ചൽ ജംഗ്ഷനിൽ ഉള്ള  ബാറിൽ മദ്യപിച്ച ശേഷം എതിർവശമുള്ള ബാങ്കിന് സമീപം കിടന്നുറങ്ങുകയായിരുന്ന രാജേഷിനെ ബൈക്കിലെത്തിയ പ്രതികൾ മർദിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവ ശീർഷം പ്രതികൾക്കുവേണ്ടി സംസ്ഥാനമൊട്ടാകെ പോലീസ് സംഘം  തിരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അയൽ സംസ്ഥാനത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളെ പന്തളം കുളനട ഭാഗത്തു വെച്ച് മാവേലിക്കര പോലീസ് പിടികൂടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതികൾ  പോലീസിനോട് കുറ്റസമ്മതം നടത്തി.  രാജേഷ് ചങ്ങനാശേരിയിൽ നടത്തിയിരുന്ന മാരേജ് ബ്യൂറോ ഇയാളുടെ മരണശേഷം സ്മിതയായിരുന്നു നടത്തികൊണ്ട് പോയിരുന്നത്.  

Also Read: ഇൻസ്റ്റഗ്രാംവഴി സൗഹൃദം; യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു!

 

സ്‌ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് രാജേഷും സ്‌മിതയും തമ്മിൽ തർക്കം ഉണ്ടായിരുന്നെന്നും രാജേഷ് സ്മിതയെ മർദിച്ചിരുന്നുവെന്നും ഇതിൻ്റെ വിരോധത്തിൽ സുഹൃത്തുക്കളോടു രാജേഷിനെ മർദ്ദിക്കാൻ സ്മിത നിർദേശം നൽകുകയായിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള തെളിവുകൾ പോലീസിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തി സ്മിതയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ മാവേലിക്കര  ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News