Marijuana Seized: ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

Alappuzha Marijuana Seized: കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാനെ എക്സൈസ് സംഘം പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേരിൽ ഒരാളാണ് അറസ്റ്റിലായ അൻഷാസ് ഖാൻ.

Written by - Zee Malayalam News Desk | Last Updated : May 23, 2024, 05:51 PM IST
  • കേസിലെ മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്
  • ഇവർക്കായി പോലീസ് അന്വേഷണം ശക്തമാക്കി
Marijuana Seized: ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി. കായംകുളത്ത് നിന്നാണ് നാല് കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാനെ എക്സൈസ് സംഘം പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേരിൽ ഒരാളാണ് അറസ്റ്റിലായ അൻഷാസ് ഖാൻ. ഇയാളിൽ നിന്ന് 100 ​ഗ്രാം കഞ്ചാവും പിടികൂടി.

കേസിലെ മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ശക്തമാക്കി. സർക്കിൾ ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കായംകുളത്തുള്ള ലോഡ്ജിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി അറിഞ്ഞത്.

ALSO READ: ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

തുടർന്ന് എക്സൈസ് സംഘം ലോഡ്ജ് മുറിയിൽ പരിശോധന നടത്തുകയും നാല് കിലോ ക‍ഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളുടെ കൂട്ടാളികളെക്കുറിച്ചും വിവരം ലഭിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൃഷ്ണപുരം സ്വദേശികളായ ലാലു, ബിനീഷ് എന്നിവരെ കേസിൽ പ്രതികളാക്കിയതായി എക്സൈസ് സംഘം അറിയിച്ചു.

കേസിൽ പ്രതിയായ ബിനീഷിന്റെ കഞ്ചാവ് വിൽപ്പനയെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് നേരത്തെ അറിവ് കിട്ടിയിരുന്നു. ഇതേ തുടർന്ന് ഇവർ അതീവ രഹസ്യമായാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. രണ്ടാം പ്രതി ലാലുവിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. ഇവിടെ കഞ്ചാവ് ശേഖരിച്ച് വച്ച ശേഷം ഇടപാടുകാരോട് അൻഷാസിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാൻ നിർദേശിക്കും.

ALSO READ: ലഹരി മുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിൽ പക; കടയുടമയെ കുത്തിക്കൊന്നു, പ്രതി പിടിയിൽ

പണം ലഭിച്ചാൽ ലാലു വഴിയാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്. അൻഷാസിനെ പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞ് ലാലുവും ബിനീഷും ഒളിവിൽ പോയി. ഇവർക്കായി അന്വേഷണം ശക്തമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു. എഇഐ ​ഗോപകുമാർ, പിഒ റെനി, സിഇഒ റഹീം, ദിലീഷ്, ഡബ്ല്യുസിഇഒ ജീന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News