മകളുടെ മുന്നിൽ അമ്മായി അമ്മയെ വെട്ടി കൊലപ്പെടുത്തി; ഭാര്യയെയും വെട്ടി, തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം- അരുവിക്കരയിൽ നാട്ടുകാരെ ഞെട്ടിച്ച പുലരി

Aruvikkara Murder: കുടുംബ പ്രശ്നം വലിയ വഴക്കിലേക്കും കൊലപാതകത്തിലേക്കും എത്തിയെന്നാണ് സൂചന, വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 08:47 AM IST
  • 10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്
  • ഗുരുതരാവസ്ഥയിൽ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
  • സംഭവം വ്യാഴാഴ്ച പുലർച്ചെ
മകളുടെ മുന്നിൽ അമ്മായി അമ്മയെ വെട്ടി കൊലപ്പെടുത്തി; ഭാര്യയെയും വെട്ടി, തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം- അരുവിക്കരയിൽ നാട്ടുകാരെ ഞെട്ടിച്ച പുലരി

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ മരുമകൻ അമ്മായിയെ വെട്ടി കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് മരിച്ചത്. 

സംഭവത്തിന് ശേഷം ഇവരുടെ മരുമകൻ അലി അക്ബർ ദേഹത്ത് തീ കൊളുത്തി ആത്മഹത്യ യ്ക്ക് ശ്രമിച്ചു. അലി അക്ബറുടെ ഭാര്യ മുംതാസിനും വെട്ടേറ്റു. ഗുരുതരാവസ്ഥയിൽ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകളുടെ മുന്നിൽ വെച്ചാണ് സംഭവം.

വ്യാഴാഴ്ച രാവിലെ 4.30 -നാണ് സംഭവം. കുടുംബ പ്രശ്നമാണ് കാരണം. 10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. 10 വർഷമായി കുടുംബ കോടതിയിൽ ഇവരുടെ കേസ് നടക്കുകയാണ്. നെടുമങ്ങാട് ഗവ: ഗേൾസ് ഹൈസ്കൂൾ ടീച്ചർ ആണ് മുംതാസ്.SAT ഉദ്യോഗസ്ഥനാണ് പ്രതി അലി അക്ബർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News