Rape case: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മംഗലപുരം ഇടവിളാകം ലക്ഷംവീട് കോളനിയിൽ കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ്(25) നെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 09:51 PM IST
  • കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
  • യുവതി ആശുപത്രിക്ക് സമീപമുള്ള കടയിൽ നിന്നും സാധനം വാങ്ങാൻ പോകവേ പ്രതി കാറിൽ കയറ്റികൊണ്ടുപോകുകയായിരുന്നു
  • തുടർന്ന് ബലാൽക്കാരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു
  • യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
Rape case: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച (Rape) പ്രതി പിടിയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടിയതായി പൊലീസ് (Police) അറിയിച്ചു.

മംഗലപുരം ഇടവിളാകം ലക്ഷംവീട് കോളനിയിൽ കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ്(25) നെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വൈകല്യമുള്ള യുവതി ആശുപത്രിക്ക് സമീപമുള്ള കടയിൽ നിന്നും സാധനം വാങ്ങാൻ പോകവേ പ്രതി കാറിൽ കയറ്റികൊണ്ടുപോകുകയായിരുന്നു. തുടർന്ന് ആര്‍.സി.സിക്ക്  അടുത്തുള്ള മെഡിക്കൽ കോളേജ് (Medical college) ഗ്രൗണ്ടിന്റെ  സമീപമുള്ള കുറ്റികാട്ടിൽ എത്തിച്ച് ബലാൽക്കാരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

ALSO READ: Pornography Case: എതിര്‍ത്തിട്ടും രാജ് കുന്ദ്ര തന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിച്ചു, പരാതിയുമായി നടി

യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് (Investigation) പ്രതിയെ പിടികൂടിയത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിരുന്നു. സൈബര്‍സിറ്റി അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഹരി. സി. എസിന്റെ നേതൃത്വത്തില്‍ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐ മാരായ പ്രശാന്ത്, രതീഷ്, പ്രിയ, എസ്.സി.പി.ഓമാരായ  പ്രീജ, അനിൽകുമാർ, രഞ്ജിത്, ജ്യോതി, ഗോകുൽ, പ്രതാപൻ, വിനീത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News