Murder: എസ്‌ഐയുടെ വീട്ടിൽ അമ്പത്തഞ്ചുകാരൻ മർദനമേറ്റ് മരിച്ചനിലയിൽ

Crime News: മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌ഐ കൊയിലേരിയൻ ദിനേശന്റെ വീടിന്റെ വർക്ക് ഏരിയയിലാണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 08:24 AM IST
  • ഗ്രേഡ്‌ എസ്‌ഐയുടെ വീട്ടിൽ അമ്പത്തഞ്ചുകാരൻ പരിക്കുകളോടെ മരിച്ചനിലയിൽ
  • സജീവനെയാണ് ശരീരത്തിലാകെ പരിക്കേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്
  • സംഭവത്തെ തുടർന്ന് ദിനേശനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Murder: എസ്‌ഐയുടെ വീട്ടിൽ അമ്പത്തഞ്ചുകാരൻ മർദനമേറ്റ് മരിച്ചനിലയിൽ

മയ്യിൽ: ഗ്രേഡ്‌ എസ്‌ഐയുടെ വീട്ടിൽ അമ്പത്തഞ്ചുകാരൻ പരിക്കുകളോടെ മരിച്ചനിലയിൽ കണ്ടെത്തി. കൊളച്ചേരിപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപത്തെ കൊമ്പൻ സജീവനെയാണ് ശരീരത്തിലാകെ പരിക്കേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. കാലിന് മർദനമേറ്റ് ചോരയൊലിച്ചനിലയിലായിരുന്നു സജീവന്റെ മൃതദേഹം.

Also Read: പുരാവസ്തു തട്ടിപ്പിലെ ഗൂഡാലോചന കേസിൽ ഐജി ലക്ഷ്മണ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടയച്ചു

മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌ഐ കൊയിലേരിയൻ ദിനേശന്റെ വീടിന്റെ വർക്ക് ഏരിയയിലാണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.  സംഭവത്തെ തുടർന്ന് ദിനേശനെ മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ബുധനാഴ്ച രാത്രി ഏഴുമണിയോടെ മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് ഈ വിവരം നാട്ടുകാരാണ് അറിയിച്ചത്. ചുമട്ടു തൊഴിലാളിയായ സജീവൻ എസ്ഐയുടെ വീട്ടിൽ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്ന് നാട്ടുകാരും പോലീസിനോട് പറഞ്ഞു.

Also Read: Budh Vakri 2023: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിത്തിളങ്ങും, ലഭിക്കും വൻ സമ്പത്ത്!

മദ്യപിച്ചശേഷം നടന്ന വാക്കേറ്റത്തെ തുടർന്ന് വിറകിൻ കൊള്ളി കൊണ്ടുള്ള അടിയേറ്റ് സജീവൻ മരിച്ചുവെന്നാനാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒരാളല്ല ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. ഇൻസ്‌പെക്ടർ ടി.പി. സുമേഷും സംഘവും മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  ഇത്കൊ ലപാതകമാണെന്ന് സംശയിക്കുന്നതായി മയ്യിൽ പോലീസ് ഇൻസ്‌പെക്ടർ സുമേഷ് അറിയിച്ചു.  സജീവന്റെ ഭാര്യ അങ്കണവാടി വർക്കർ ഗീതയാണ്. ശ്രേയ, ശ്വേത എന്നിങ്ങനെ രണ്ടു മക്കളുണ്ട് സജീവന്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News