Drug Seized: മാരക മയക്കുമരുന്ന് ശേഖരവുമായി ആലപ്പുഴയിൽ യുവാവ് പിടിയിൽ

Drug Seized: മാരക മയക്കുമരുന്നു ശേഖരവുമായ് ആലപ്പുഴയിൽ യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് സ്വദേശിയായ  ലിജുവിനെയാണ് 138 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.    

Last Updated : Feb 12, 2022, 06:12 AM IST
  • മാരക മയക്കുമരുന്നു ശേഖരവുമായ് ആലപ്പുഴയിൽ യുവാവ് പിടിയില്‍
  • ലിജു യാത്ര ചെയ്ത ചേർത്തല - അരുക്കുറ്റി റൂട്ടിലെ സ്വകാര്യ ബസ്സ് പരിശോധിക്കുമ്പോഴാണ് മയക്കുമരുന്നുമായി പിടിയിലായത്
  • ഈ മയക്കുമരുന്നിന് ഓപ്പൺ മാർക്കറ്റിൽ ലക്ഷങ്ങളാണ് വില
Drug Seized: മാരക മയക്കുമരുന്ന് ശേഖരവുമായി ആലപ്പുഴയിൽ യുവാവ് പിടിയിൽ

ആലപ്പുഴ: Drug Seized: മാരക മയക്കുമരുന്നു ശേഖരവുമായ് ആലപ്പുഴയിൽ യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് സ്വദേശിയായ  ലിജുവിനെയാണ് 138 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.  

തൈക്കാട്ടുശ്ശേരി മണപ്പുറം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് പോലീസ് ഇത്രയധികം മയക്കുമരുന്ന് പിടികൂടിയത്. ലിജു  യാത്ര ചെയ്ത ചേർത്തല - അരുക്കുറ്റി റൂട്ടിലെ സ്വകാര്യ ബസ്സ് പരിശോധിക്കുമ്പോഴാണ് മയക്കുമരുന്നുമായി പിടിയിലായത്.  ഈ മയക്കുമരുന്നിന് ഓപ്പൺ മാർക്കറ്റിൽ ലക്ഷങ്ങളാണ് വില. 

Also Read: Crime News: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം, അറസ്റ്റ് ഉടന്‍

ഈ മയക്കുമരുന്ന് വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്താനായി കൊണ്ടുവന്നതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  ഇതാദ്യമായാണ് ആലപ്പുഴയിൽ ഇത്രയധികം മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്,   നേരത്തെ അതായത് ജനുവരി 19 മുതൽ 31 വരെ നടത്തിയ പരിശോധനയിൽ 4 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായിരുന്നു.  അറസ്റ്റിലായ ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ വൻ മയക്ക് മരുന്ന് വേട്ട പോലീസ് നടത്തിയത്.

Also Read: പ്രണയപ്പക: ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ചേർത്തല ഡിവൈഎസ്സ് പി ടി ബി വിജയന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാർഡും നർക്കോട്ടിക്ക് സെൽ ഡിവൈഎസ്സ് പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  എസ്സ് എച്ച് ഒ അജയ് മോഹനന്റെ നേതൃത്വത്തിലുള്ള പുച്ചാക്കൽ പോലീസും ചേർന്ന് സംയുക്തമായാണ് ഈ മയക്കുമരുന്ന് വേട്ട നടത്തിയത്.

Also Read: Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ 

സ്പെഷ്യൽ സ്ക്വാർഡ് അംഗങ്ങളായ ജാക്സൺ, ഉല്ലാസ്, സേവ്യർ, ജിതിൻ, അനൂപ്, പ്രവീഷ്, ഗിരീഷ്, എബി തോമസ്സ് ,ശ്യാംകുമാർ, അബിൻ കുമാർ എന്നിവർ ചേർന്നുള്ള ആസൂത്രിത നീക്കമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News