Crime: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞദിവസം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 01:30 PM IST
  • കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി മുഹമ്മദ്‌ നജ്മുദ്ധീനാണ് അറസ്റ്റിലായത്.
  • പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തി വന്നിരുന്ന കുട്ടിയെയാണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
  • ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ. കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Crime: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ: ചാവക്കാട് പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകൻ പിടിയിൽ. കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി മുഹമ്മദ്‌ നജ്മുദ്ധീനാണ് അറസ്റ്റിലായത്. പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തി വന്നിരുന്ന കുട്ടിയെയാണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ. കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പോലീസ് കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. അജ്മീർ ദർഗയിലും മഹാരാഷ്ട്ര, ബീഹാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞദിവസം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ബിജു പട്ടാമ്പി, പോലീസ് ഓഫീസർമാരായ ഇ. കെ.ഹംദ്, മെൽവിൻ, വിനോദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

AI fraud: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി; വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് വീഡിയോ കോൾ വിളിച്ച് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പണം തട്ടിയത്. ഗുജറാത്തും ഗോവയും കേന്ദ്രീകരിച്ച് കോഴിക്കോട് സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസമാണ് കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണൻ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ കോളിലൂടെ തട്ടിപ്പിന് ഇരയായത്.

കൂടെ ജോലി ചെയ്തിരുന്ന ആളാണെന്ന് പറഞ്ഞ് വീഡിയോ കോള്‍ ചെയ്താണ് കൗശൽ ഷാ രാധാകൃഷ്ണന്‍റെ പക്കൽ നിന്ന് 40,000 രൂപ തട്ടിയെടുത്തത്. പണം തിരിച്ചുപിടിച്ചെങ്കിലും തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പണമിടപാട് നടത്തിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഗുജറാത്ത് സ്വദേശിയിലെത്തിയത്. അന്വേഷണസംഘം കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകൾ അടക്കമുള്ള തെളിവുകൾ കണ്ടെത്തിയതോടെയാണ് കൗശൽ ഷാ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചത്.

പക്ഷേ, പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. സാമ്പത്തിക തട്ടിപ്പുകേസുകളിൽ മുൻപും പ്രതിയായ കൗശൽ ഷാ അഞ്ച് വർഷമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബാംഗങ്ങളിൽ നിന്ന് പോലീസിന് ലഭിച്ച വിവരം. എന്നാൽ കൗശൽ ഷായുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിലൂടെ ഇയാള്‍ അഹമ്മദാബാദ്, മുംബൈ, ഗോവ, ബിഹാർ എന്നിവിടങ്ങളിൽ എത്താറുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിന് സൈബർ ക്രൈം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശി പിഎസ് രാധാകൃഷ്ണനെ ജൂലൈ ഒമ്പതിനാണ് സുഹൃത്തെന്ന പേരിൽ ഒരാൾ വീഡിയോ കോൾ ചെയ്തത്. രാത്രി പലവട്ടം കോള്‍ വന്നെങ്കിലും രാധാകൃഷ്ണൻ കോൾ എടുത്തില്ല. പിന്നീട് അതേ നമ്പറില്‍ നിന്ന് വാട്സാപില്‍ സന്ദേശങ്ങള്‍ ലഭിച്ചു. കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു ഫോട്ടോ സഹിതമുള്ള സന്ദേശം. പിന്നാലെ വാട്സാപ് കോള്‍ വന്നു.

പഴയ സുഹൃത്തുക്കളേക്കുറിച്ചും മക്കളെക്കുറിച്ചും സുഖവിവരം ആരാഞ്ഞതോടെ ഇത് സുഹൃത്ത് തന്നെയാണെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആള്‍ക്ക് 40,000 രൂപ വേണമെന്നും ഇത് അയച്ചു തരണമെന്നും ആവശ്യപ്പെട്ടത്. താന്‍ ദുബൈയിലാണെന്നും മുംബൈയിൽ എത്തിയാലുടന്‍ പണം തിരികെ നല്‍കുമെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് ഇത് സുഹൃത്ത് തന്നെയാണോയെന്ന് സംശയമുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനിരയായ വിവരം മനസ്സിലായത്. ഉടൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News