Bomb Explosion: ഹോസ്റ്റൽ മുറിയിൽ ബോംബ് പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്!

Bomb Explosion In University Hostal: അലഹബാദ് യൂണിവേഴ്സിറ്റിയിലെ പിസി ബാനർജി ഹോസ്റ്റലിലായിരുന്നു സംഭവം. ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രാജേഷ് കുമാർ യാദവ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 01:37 PM IST
  • ഹോസ്റ്റല്‍ മുറിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
  • സംഭവം നടന്നത് അലഹബാദ് സര്‍വ്വകലാശാലയിലാണ്
  • യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പ്രഭാത് യാദവിനാണ് പരിക്കേറ്റിരിക്കുന്നത്
Bomb Explosion: ഹോസ്റ്റൽ മുറിയിൽ ബോംബ് പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്!

പ്രയാഗ്‍രാജ്: ഹോസ്റ്റല്‍ മുറിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്.  സംഭവം നടന്നത് അലഹബാദ് സര്‍വ്വകലാശാലയിലാണ്. യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പ്രഭാത് യാദവിനാണ് പരിക്കേറ്റിരിക്കുന്നത്. 

Also Read: പ്രതികൾ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ; അഞ്ചാമനും പിടിയിൽ

അലഹബാദ് യൂണിവേഴ്സിറ്റിയിലെ പിസി ബാനർജി ഹോസ്റ്റലിലായിരുന്നു സംഭവം. ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രാജേഷ് കുമാർ യാദവ് പറഞ്ഞു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ വലതു കൈക്കാണ് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു.

Also Read: അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവം; നിർത്താതെ പോയ വാഹനം കണ്ടെത്തി!

വിദ്യാർത്ഥി എന്തിനാണ് ബോംബ് നിർമ്മിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യം പോലീസ് അന്വേഷിക്കുകയാണ്. പ്രഭാത് യാദവിനെ ഗുരുതരമായ പരിക്കുകളോടെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റിരുന്നുവെങ്കിലും അത് അത്ര ഗുരുതരമല്ല. പ്രഭാത് യാദവിനെതിരെ ഉടൻ കേസെടുക്കുമെന്നുംന്ന് എസിപി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News