കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്.
Also Read: ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്
എല്ലാ സംസ്ഥാന പോലീസ് മേധാവികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കേസിൽ അറസ്റ്റ് ചെയ്യുമെന്നറിഞ്ഞതോടെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. കഴിഞ്ഞ രണ്ടു ദിവസമായി സിദ്ദിഖിന്റെ എല്ലാ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്. ഇതിൽ ഒരു നമ്പർ അൽപ്പ നേരം ഓണായിരുന്നുവെങ്കിലും വീണ്ടും ഫോൺ സ്വിച്ച് ഓഫ് ആക്കി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സിദ്ദിഖ് ഒളിവിൽ പോയത്.
Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കന്നി രാശിക്കാർക്ക് ചെലവ് കൂടും, അറിയാം ഇന്നത്തെ രാശിഫലം!
നിലവിൽ കേസിൽ മുൻകൂർ ജാമ്യം തേടി സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയർ ആയ അഭിഭാഷക രഞ്ജീത റോത്തഗി വൈകിട്ട് ഏഴ് മണിക്കാണ് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി അടയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുക. നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിൽ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷക സംഘം തന്നെയാണ് സിദ്ദിഖിന് വേണ്ടിയും സുപ്രീംകോടതിയിൽ എത്തുന്നത്. പരാതി നൽകാൻ ഉണ്ടായ കാലതാമസമാണ് ഹർജിയിൽ മുൻകൂർ ജാമ്യത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചത്. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിൽ സ്ത്രീ ബഹുമാനം അർഹിക്കുന്നുവെന്ന് വ്യക്തമാക്കുകയും സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പറയുകയുണ്ടായി. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2016 ൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് തന്നെ നടൻ പീഡിപ്പിച്ചതെന്ന് യുവ നടി മൊഴി നൽകിയിരുന്നു. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകിയിരുന്നു. നടിയുടെ മൊഴി രേഖപ്പെടുത്തിയത് മ്യൂസിയം പോലീസാണ്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചു വരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.