Crime: ഭാര്യയ്ക്ക് ക്രൂരമർദ്ദനം; കൊല്ലത്ത് കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

നിസാർ സ്ഥിരമായി മദ്യപിച്ചെത്തി മർദ്ദിക്കുന്നതിനാൽ ഭാര്യയും രണ്ടു കുട്ടികളും മറ്റൊരു വീട്ടില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 11:55 AM IST
  • തുടക്കത്തില്‍ ഇയാൾക്കെതിരെ പോലീസ് സ്റ്റേഷനിലും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
  • തുടര്‍ന്ന് കോടതിയെ സമീപിച്ച് പ്രൊട്ടക്ഷൻ ഓര്‍‍ഡര്‍ വാങ്ങി.
  • കോടതി നിര്‍ദേശങ്ങള്‍ അവഗണിച്ചും നിസാര്‍ ഉപദ്രവം തുടര്‍ന്നതോടെയാണ് പോലീസ് ഇടപെട്ടത്.
Crime: ഭാര്യയ്ക്ക് ക്രൂരമർദ്ദനം; കൊല്ലത്ത് കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിനല്ലൂർ സ്വദേശി നിസാറിനെയാണ് പൂയപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ഡ്രൈവറായ ഇയാൾ മദ്യലഹരിയിലാണ് ഭാര്യയെ മർദ്ദിച്ചത്. നിസാർ സ്ഥിരമായി മദ്യപിച്ചെത്തി മർദ്ദിക്കുന്നതിനാൽ ഭാര്യയും രണ്ടു കുട്ടികളും മറ്റൊരു വീട്ടില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എന്നാല്‍ വാടക വീട്ടിലെത്തിയും നിസാര്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. 

തുടക്കത്തില്‍ ഇയാൾക്കെതിരെ പോലീസ് സ്റ്റേഷനിലും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ച് പ്രൊട്ടക്ഷൻ ഓര്‍‍ഡര്‍ വാങ്ങി. കോടതി നിര്‍ദേശങ്ങള്‍ അവഗണിച്ചും നിസാര്‍ ഉപദ്രവം തുടര്‍ന്നതോടെയാണ് പോലീസ് ഇടപെട്ടത്. നിസാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Passenger Attacked In Train: ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ

മലപ്പുറം: ട്രെയിനില്‍ യാത്രക്കാരനെ സഹയാത്രികൻ കുത്തി പരിക്കേൽപ്പിച്ചു.  പരപ്പനങ്ങാടി സ്വദേശിയായ ദേവനാണ് ഷൊര്‍ണൂരില്‍ വെച്ച് കുത്തേറ്റത്. സംഭവം നടന്നത് 10:50 ഓടെ മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു. വാക്കുതർക്കമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.‌

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കൈയ്യില്‍ കരുതിയിരുന്ന കമ്പിപോലത്തെ ആയുധം കൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.  സംഭവത്തെ തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഇതിനിടയിൽ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ആര്‍പിഎഫ് പിടികൂടി.

പരിക്കേറ്റ ദേവനെ ചോരയൊഴുകുന്ന നിലയിൽ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തന്നെ അക്രമിച്ച ആളെ തനിക്ക് അറിയില്ലെന്ന് ദേവൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗുരുവായൂർ സ്വദേശി അസീസാണ് പിടിയിലായതെന്നാണ് വിവരം. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News