Crime: ഗവർണർക്ക് വധഭീഷണി സന്ദേശം: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Crime: ഗവർണറെ 1ദ ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇ-മെയില്ർ വഴി വന്ന ഭീഷണി സന്ദേശം. ഇതിൽ പരാതി നൽകുകയും പോലീസ് പ്രതിയെ വേഗത്തിൽ പിടികൂടുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 08:29 AM IST
  • ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഗവർണറുടെ ഓഫീസ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
  • പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു.
  • കോഴിക്കോട് നിന്നാണ് ഗവർണർക്ക് ഇ-മെയിൽ ​സന്ദേശമെത്തിയതെന്ന വിവരം സൈബർ പോലീസ് ലോക്കൽ പോലീസിന് കൈമാറി.
Crime: ഗവർണർക്ക് വധഭീഷണി സന്ദേശം: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് പോലീസ് പിടിയിലായത്. 10 ദിവസത്തിനകം ഗവർണറെ കൊല്ലുമെന്നായിരുന്നു ഇ-മെയിലിലൂടെയുള്ള ഭീഷണി സന്ദേശം. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഗവർണറുടെ ഓഫീസ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഗവർണർക്ക് ഇ-മെയിൽ ​സന്ദേശമെത്തിയതെന്ന വിവരം സൈബർ പോലീസ് ലോക്കൽ പോലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ പിടിയിലായത്. 

പങ്കാളിയെ കേബിൾ വയറുകൊണ്ട് കൊലപ്പെടുത്തി; ഫ്രിട്ജിൽ ഇട്ടു,കാമുകൻ അതേ ദിവസം വിവാഹിതനായി

ന്യൂഡൽഹി: സ്വന്തം പങ്കാളിയെ ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്ന് അതേദിവസം കാമുകൻ വിവാഹിതനായി. ഡൽഹിയിലാണ് സംഭവം. 24- വയസ്സുകാരി നിക്കി യാദവാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ഡൽഹിയിലെ ദാബയിൽ നിന്നുമാണ് നിക്കിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നിക്കിയുടെ ലിവിങ്ങ് ടുഗതർ പങ്കാളി സാഹിൽ ഗെഹ്ലോതിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി-9,10 തീയ്യതികളിലാണ് സംഭവം നടക്കുന്നത്. ഡൽഹി ദ്വാരകയിലെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനിടയിൽ സാഹിൽ പുതിയ വിവാഹം കഴിക്കാനായി പദ്ധതി ഇട്ടു. എന്നാൽ ഇത് നിക്കിയിൽ നിന്നും മറച്ചു വെച്ചു. എനനാൽ സംഭവം അറിഞ്ഞ് നിക്കി ഇത് ചോദ്യം ചെയ്തതതോടെ വഴക്കിൽ കലാശിച്ചു.

സാഹിലിൻറെ വിവാഹ നിശ്ചയം 9-ാം തീയ്യതി ആണെന്ന് മനസ്സിലാക്കിയ നിക്കി. ഇത് ഒഴിവാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സാഹിൽ ഇതിന് ഒരുക്കമായിരുന്നില്ല. ഒടുവിൽ ഇരുവരും കാറിൽ ഹിമാചലിലേക്ക് പോകവെ വഴിയിൽ വാഹനം നിർത്തി സാഹിൽ തന്നെ മൊബൈൽ ഡാറ്റാ കേബിൾ ഉപയോഗിച്ച് നിക്കിയുടെ കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹവം മിത്രോണിലെ ദാബയിൽ ഉപേക്ഷിക്കുകയായിരുന്നു.

ബന്ധുക്കൾ നിക്കിയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സംഭവം പോലീസിലേക്ക് എത്തുകയും കൊലപാതകത്തിൻറെ ചുരുൾ അഴിയുകയുമായിരുന്നു. നിക്കിയുമായുള്ള ബന്ധത്തെ പറ്റി സാഹിൽ തൻറെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. അതിനിടയിൽ വിവാഹം കഴിക്കാൻ സാഹിലിന് വളരെ അധികം സമ്മർദ്ദവും അനുഭവിക്കേണ്ടതായി വന്നിരുന്നു. ഇതേ തുടർന്നാണ് നിക്കിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.

 

Trending News