മീൻ കറിയിലെ കഷ്ണത്തിന് വലിപ്പമില്ലെന്ന പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചു; ആറ് കൊല്ലം സ്വദേശികൾ അറസ്റ്റിൽ

Fish Curry Fight Kottayam : കോട്ടയം പൊൻകുന്നത്തെ ഹോട്ടലിലെ ജീവനക്കാരനെയാണ് കൊല്ലം സ്വദേശികൾ മർദ്ദിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 05:01 PM IST
  • ഇന്നലെ ഉച്ചയ്ക്ക് ഹോട്ടലിൽ ഊണ് കഴിക്കാനെത്തിയ സംഘം അക്രമം നടത്തിയത്
  • ഭക്ഷണം കഴിച്ചതിനുശേഷം പുറത്തിറങ്ങി വീണ്ടും ഹോട്ടലിൽ കയറി യായിരുന്നു അക്രമം നടത്തിയത്
  • ഹോട്ടൽ ജീവനക്കാരനായ മധുകുമാറിനാണ് മർദ്ദനമേറ്റത്
മീൻ കറിയിലെ കഷ്ണത്തിന് വലിപ്പമില്ലെന്ന പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചു; ആറ് കൊല്ലം സ്വദേശികൾ അറസ്റ്റിൽ

കോട്ടയം : ഊണിനൊപ്പം നൽകിയ മീൻ കറിയിലെ കഷ്ണത്തിന് വലിപ്പം കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ  ജീവനക്കാരന് നേരെ ആക്രമണം. കോട്ടയം പൊൻകുന്നം ഇളങ്ങുളത്തെ ഹോട്ടലിലെ ജീവനക്കാരനായ മധുകുമാറിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ആറു കൊല്ലം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഫെബ്രുവരി ഒന്ന് ബുധനാഴ്ച്ചയായിരുന്നു സംഭവം. 

ഇന്നലെ ഉച്ചയ്ക്ക് ഹോട്ടലിൽ ഊണ് കഴിക്കാനെത്തിയ സംഘം അക്രമം നടത്തുകയായിരുന്നു. ഊണിന് കറിയായി നൽകിയ മീനിന്റെ വലിപ്പം കുറവാണെന്നും, കറിയിലെ ചാറ് കുറഞ്ഞുപോയി എന്നൊക്കെ പറഞ്ഞുകൊണ്ട് മധു കുമാറിനെ ചീത്ത വിളിക്കുകയും തുടർന്ന് മർദ്ദിക്കുകയായിരുന്നു. കരിങ്കല്ല് ഉപയോഗിച്ചും പ്രതികൾ ഹോട്ടൽ ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു.

ALSO READ : Crime News: തലസ്ഥാനത്ത് സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊല്ലം നെടുമൺ കടുക്കോട് ഭാഗത്ത് കുരുണ്ടിവിള വീട്ടിൽ മോഹൻദാസ് മകൻ പ്രദീഷ് മോഹൻദാസ് (35), കൊല്ലം നെടുപന ഭാഗത്ത് കളയ്ക്കൽകിഴക്കേതിൽ വീട്ടിൽ സജീവ് മകൻ സഞ്ജു.എസ് (23), കൊല്ലം നെടുപന ഭാഗത്ത് മനു ഭവൻ വീട്ടിൽ മണിലാൽ മകൻ മഹേഷ് ലാൽ (24),  കൊല്ലം നെടുപന ഭാഗത്ത്  ശ്രീരാഗം വീട്ടിൽ വിജയൻ പിള്ള മകൻ അഭിഷേക് (23), കൊല്ലം നല്ലിള ഭാഗത്ത് മാവിള വീട്ടിൽ തമ്പി രാജൻ മകൻ അഭയ് രാജ് (23), കൊല്ലം നല്ലിള ഭാഗത്ത് അതുൽമന്ദിരം വീട്ടിൽ ജയകുമാർ മകൻ അമൽ ജെ കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഭക്ഷണം കഴിച്ചതിനുശേഷം പുറത്തിറങ്ങി വീണ്ടും ഹോട്ടലിൽ കയറി യായിരുന്നു അക്രമം നടത്തിയത്. ഹോട്ടലുടമയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് അന്വേഷണസംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News