റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടിൽ; കുഞ്ഞിനെ വാങ്ങിയത് ഒരു ലക്ഷം രൂപയ്ക്ക്

Kidnapped baby: മാതാപിതാക്കൾക്കൊപ്പം റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കവേയാണ് ഏഴ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 02:39 PM IST
  • ബിജെപി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിനീത അഗര്‍വാളും ഭര്‍ത്താവും കുഞ്ഞിനെ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്
  • 1.8 ലക്ഷം രൂപയ്ക്ക് രണ്ട് ഡോക്ടര്‍മാരില്‍ നിന്നാണ് ഇവർ കുഞ്ഞിനെ വാങ്ങിയതെന്ന് പോലീസ് പറയുന്നു
  • കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി വില്‍പന നടത്തുന്ന വന്‍ സംഘത്തിന്റെ ഭാഗമാണ് ഈ ഡോക്ടര്‍മാരെന്നും പോലീസ് വ്യക്തമാക്കി
റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടിൽ; കുഞ്ഞിനെ വാങ്ങിയത് ഒരു ലക്ഷം രൂപയ്ക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിൽ അമ്മയ്ക്കൊപ്പം ഉറങ്ങവേ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി. മാതാപിതാക്കൾക്കൊപ്പം റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കവേയാണ് ഏഴ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കാണാതായ സ്ഥലത്ത് നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഫിറോസാബാദിൽ ബിജെപി നേതാവിന്റെ വീട്ടിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ബിജെപി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിനീത അഗര്‍വാളും ഭര്‍ത്താവും കുഞ്ഞിനെ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. 1.8 ലക്ഷം രൂപയ്ക്ക് രണ്ട് ഡോക്ടര്‍മാരില്‍ നിന്നാണ് ഇവർ കുഞ്ഞിനെ വാങ്ങിയതെന്ന് പോലീസ് പറയുന്നു. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി വില്‍പന നടത്തുന്ന വന്‍ സംഘത്തിന്റെ ഭാഗമാണ് ഈ ഡോക്ടര്‍മാരെന്നും പോലീസ് വ്യക്തമാക്കി. വിനീത അ​ഗർവാളിനും ഭർത്താവിനും ഒരു മകളുണ്ട്. എന്നാൽ, ഒരു ആൺ കുഞ്ഞ് വേണമെന്ന ആഗ്രഹത്തിലാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി.

ALSO READ: Video: അമ്മയ്ക്കൊപ്പം പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ

സംഭവത്തിൽ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആള്‍ ഉൾപ്പെടെ സംഘത്തിലെ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായ ഡോക്ടര്‍മാരില്‍ നിന്ന് പണവും കണ്ടെടുത്തു. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയതായി യുപി പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് മഥുര റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഒരാള്‍ തട്ടിക്കൊണ്ടു പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.  

'ദീപ് കുമാര്‍ എന്നയാളാണ് കുട്ടിയെ പ്ലാറ്റ്ഫോമില്‍ നിന്ന് എടുത്ത് കൊണ്ടുപോയത്. ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ ഭാഗമായ രണ്ട് ഡോക്ടര്‍മാരുടേതാണ് ഈ ആശുപത്രി. ദീപ് കുമാറിനെ കൂടാതെ ചില ആരോ​ഗ്യപ്രവർത്തകരും തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സംഭവത്തെ കുറിച്ച് ആരോപണ വിധേയയായ ബിജെപി നേതാവോ പാർട്ടി നേതൃത്വമോ പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News