ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. മുഖ്യപ്രതിയായ നിധീഷിനെ അടുത്ത ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. മോഷണ ശ്രമത്തിനിടയിൽ കാലിന് പരിക്കേറ്റ വിഷ്ണു ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരിക്ക് ഭേദമായതിന് ശേഷം ഇയാളെ പീരുമേട് സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് ആംബുലൻസിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. അച്ഛൻ വിജയനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും വിജയന്റെ മകളുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയുമാണ് വിഷ്ണു.
ALSO READ: കട്ടപ്പന ഇരട്ടകൊലപാതകം; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി
കാലിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിടരുതെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. മുഖ്യപ്രതി നിതീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.
മുട്ടം സബ് ജയിലിൽ കഴിയുന്ന നിധീഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഷെൽട്ടർ ഹോമിലുള്ള വിജയന്റെ ഭാര്യ സുമയെയും കസ്റ്റഡിയിലുള്ള വിഷ്ണുവിനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. മൂവരുടെയും മൊഴികളിൽ വ്യക്തത വരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം. കട്ടപ്പനയിലെ വർക്ക് ഷോപ്പിലെ മോഷണക്കേസിൽ പ്രതികൾ റിമാൻഡിലിരിക്കെ നടത്തിയ ചോദ്യം ചെയ്യലിലാണ് കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം നടത്തിയത് വെളിപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.