കോൺക്രീറ്റ് കല്ലുകൊണ്ട് ഇടിച്ചു കൊല; വൃദ്ധസദനം നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

കാട്ടാക്കടയിൽ  ചൊവ്വാഴ്ച വൈകുന്നേരമാണ് സഹോദരങ്ങൾ ചേർന്ന് ബന്ധു കൂടിയായ വൃദ്ധസദനം നടത്തിപ്പുകാരൻ ജലജനെ കോൺക്രീറ്റ് കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 11:12 AM IST
  • സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു
  • നെയ്യാറ്റിൻകര ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും
  • കോൺക്രീറ്റ് കല്ലെടുത്ത് മുഖത്ത് അതിക്രൂരമായി ഇടിച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്.
കോൺക്രീറ്റ് കല്ലുകൊണ്ട് ഇടിച്ചു കൊല; വൃദ്ധസദനം നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വൃദ്ധസദനം നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടി. പൂവച്ചൽ കുറുകോണം സ്വദേശികളായ സുനിൽകുമാർ സഹോദരൻ സാബു എന്നിവരാണ് പൊലീസിൻ‍റെ പിടിയിലായത്. 

കാട്ടാക്കടയിൽ  ചൊവ്വാഴ്ച വൈകുന്നേരമാണ് സഹോദരങ്ങൾ ചേർന്ന് ബന്ധു കൂടിയായ വൃദ്ധസദനം നടത്തിപ്പുകാരൻ ജലജനെ കോൺക്രീറ്റ് കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്. സുനിൽകുമാർ സഹോദരൻ സാബു എന്നിവർ ചേർന്നാണ്, ബന്ധുവിന്‍റെ മരണത്തിനെത്തിയ ജലജനെ റോഡിൽ വെച്ച് മർദ്ദിച്ചത്. മർദ്ദനത്തിൽ നിലത്തു വീണ ജലജനെ സ്ഥലത്തുണ്ടായിരുന്ന കോൺക്രീറ്റ് കല്ലെടുത്ത്  മുഖത്ത് അതിക്രൂരമായി ഇടിച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്. 

സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളായ സുനിലിനെ ക്രിസ്ത്യൻ കോളേജിന് സമീപത്തു നിന്നും സാബുവിനെ ആമച്ചിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. നെയ്യാറ്റിൻകര ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് സഹോദരങ്ങൾ ചേർന്ന് ബന്ധു കൂടെയായ ജലജനെ (56) കോൺക്രീറ്റ് കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്.തൂങ്ങാംപാറ പൊറ്റവിളയിൽ ഇവരുടെ ബന്ധുവിന്റെ മരണത്തിന് എത്തിയ ജലജനെ റോ‍ഡിൽ വെച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയത്. മരണ വീട്ടിൽ വന്ന ശേഷം വാഹനത്തിൽ കയറി പോകാൻ തുടങ്ങുന്നതിനു മുമ്പ് ആദ്യം സുനിൽ എത്തുകയും തുടർന്ന് സുനിൽ വിളിച്ചു വരുത്തിയ പ്രകാരം സാബുവും സ്ഥലത്തെത്തി രണ്ട് പേരും ചേർന്ന് ജലജനെ മർദ്ദിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News