കണ്ണൂർ: കണ്ണൂർ നെഹർ കോളേജിലെ റാഗിങ്ങിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റഷദ്,മുഹമ്മദ് തമീം,അബ്ദുൽ ഖാദർ,മുഹമ്മദ് മുസമിൽ,മുഹമ്മദ് മുഹദ്ദീസ്, മുഹമ്മദ് സഫ് വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി പി.അൻഷാദിനാണ് മർദ്ദനമേറ്റത്. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ച് മറ്റ് വിദ്യാർഥികൾ ചേർന്ന് അൻഷാദിനെ മർദ്ദിക്കുകയായിരുന്നു.
ALSO READ: Migrant Worker Murder| കുടുംബ പ്രശ്നം: പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു
അൻഷാദിൻറെ കയ്യിലുള്ള പൈസയും ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരാതി. കേസിൽ ചക്കരക്കൽ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന. കേസിൽ കോളേജ് അധികൃതർ വി.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...