Kannur Bomb Blast | കണ്ണൂർ ബോംബേറ് കേസിൽ ഒരാൾ കൂടി പിടിയിൽ

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മിഥുന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് കേസിൻ്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നിൽ മിഥുൻ കീഴടങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 06:02 AM IST
  • കേസിലെ പ്രധാന പ്രതി മിഥുൻ ഇന്നലെ പിടിയിലായിരുന്നു.
  • എടക്കാട് പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു.
  • നേരത്തെ ബോംബേറിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Kannur Bomb Blast | കണ്ണൂർ ബോംബേറ് കേസിൽ ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. ഏച്ചൂർ സ്വദേശി ഗോകുൽ ആണ് അറസ്റ്റിലായത്. 

ഇന്നലെ കേസിലെ പ്രധാന പ്രതി മിഥുൻ പിടിയിലായിരുന്നു. എടക്കാട് പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു. നേരത്തെ ബോംബേറിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മിഥുന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് കേസിൻ്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നിൽ മിഥുൻ കീഴടങ്ങിയത്.

Kannur Bomb Blast| തോട്ടട ബോംബ് സ്ഫോടനത്തിൽ പ്രധാനപ്രതി മിഥുൻ പിടിയിൽ

ഫെബ്രുവരി 13ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം. കൊല്ലപ്പെട്ട ജിഷ്ണുവും സുഹൃത്തുക്കളും തൊട്ടടയിലെ ഒരു വിവാഹ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് ബോംബേറുണ്ടായത്. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഏച്ചൂർ സ്വദേശികളായ ഹേമന്ത്, അനുരാഗ് ,രജിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഫെബ്രുവരി 12ന് ശനിയാഴ്ച കല്യാണ വീട്ടിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News