കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ ജിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ മിഥുൻ ,ഗോകുൽ, അക്ഷയ് എന്നിവർ ചേർന്നാണ് ബോംബ് നിർമിച്ചതെന്ന് എസിപി സദാനന്ദൻ. സംഭവ സ്ഥലത്ത് വടിവാൾ വീശിയത് മിഥുനാണ്. ബോംബ് നിർമിച്ച സ്ഥലവും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. പുളിയുള്ളതിൽ വീട്ടിൽ സനാദ് ആണ് അറസ്റ്റിലായത്. കൂടെയുള്ള ആളുകൾക്ക് പിന്തുണ നൽകാൻ വടിവാളുമായി സനാദ് മറ്റൊരു കാറിൽ സ്ഥലത്ത് എത്തിയിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാമെന്ന് പോലീസ് പറയുന്നു. ബോംബ് നിർമിച്ച സ്ഥലത്ത് നിന്ന് ബോംബിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.
Also Read: Kannur Bomb Blast | കണ്ണൂർ ബോംബേറ് കേസിൽ ഒരാൾ കൂടി പിടിയിൽ
കല്യാണ വീട്ടിലെ പ്രശ്നങ്ങൾക്ക് ശേഷമാണ് പ്രതികൾ ബോംബ് നിർമ്മിച്ചത്. തുടർന്ന് ബോംബ് ആദ്യം പരീക്ഷിച്ചു നോക്കിയിരുന്നു. മിഥുന്റെ വീടിനു അടുത്ത് നിന്നാണ് ബോംബ് ഉണ്ടാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...