കല്ലമ്പലത്തെ യുവതിയുടെ മരണം: കൊലപാതകമെന്ന് ബന്ധുക്കൾ,കേസന്വേഷണം കൂടുതല്‍ ദിശകളിൽ

ഒന്നരമാസം മുന്‍പായിരുന്നു ആതിരയുടെ വിവാഹം

Written by - Zee Malayalam News Desk | Last Updated : Jan 16, 2021, 03:41 PM IST
  • രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു.
  • 10 മണിയോടെയാണ് ആതിരയെ കാണാനായി വെന്നിയൊടുള്ള അമ്മ വീട്ടിലെത്തിയത്
  • വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്ലമ്പലത്തെ യുവതിയുടെ മരണം: കൊലപാതകമെന്ന് ബന്ധുക്കൾ,കേസന്വേഷണം കൂടുതല്‍ ദിശകളിൽ

തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. കല്ലമ്പലത്ത് മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ആതിരയാണ്(24) ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

ALSO READരണ്ട് മുൻ ഡി.ജി.പിമാർ മത്സരത്തിന്: കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി

ഒന്നരമാസം മുന്‍പായിരുന്നു ആതിരയുടെ വിവാഹം. മകളുടെ സുഖവിവരങ്ങള്‍ അറിയാനായി കല്ലമ്പലത്തെ വീട്ടില്‍ എത്തിയതായിരുന്നു ആതിരയുടെ അമ്മ. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെയാണ് ആതിരയെ കാണാനായി വെന്നിയൊടുള്ള അമ്മ വീട്ടിലെത്തിയത്്.

എന്നാല്‍, വാതിലെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. ശരത് തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു.

ALSO READ: Covid Vaccination:വാക്‌സിനേഷന് നാളെ തുടക്കം, കേരളം തയ്യാറെന്ന് മന്ത്രി K K Shailaja

മരിച്ച് കിടന്ന ബാത്ത്‌റൂം അകത്തു നിന്നും പൂട്ടിയിരുന്നു. മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എങ്കിലും ചില അസാധാരണത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായോ, ഭർത്താവുമായി വഴക്കിട്ടിരുന്നോ എന്നിങ്ങനെയുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. അതിനിടയിലാണ് ആതിരയുടെ മരണത്തിൽ‌ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News