തൃശൂർ: തൃശൂര്‍ ചേര്‍പ്പില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരി വസ്തുക്കള്‍ ഇതരസംസ്ഥാന തൊഴിലാളിയില്‍ നിന്ന് പിടികൂടി. കൊക്കൈന്‍, ഒപ്പിയം എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ പശ്ചിമബംഗാള്‍ സ്വദേശി മുഹമ്മദ് രാജാബുള്‍ ഷൈഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുത്തുളിയാലില്‍ പൊലീസിന്‍റെ പരിശോധന. മുഹമ്മദ് രാജാബുള്‍ ഷൈഖ് താമസിച്ചിരുന്ന വാടക മുറിക്ക് മുന്നില്‍ രാത്രി ബൈക്കുകള്‍ തുടര്‍ച്ചയായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയില്‍ കൊക്കൈന്‍, ഒപ്പിയം എന്നിവ പിടികൂടി. ചേര്‍പ്പ് സിഐ ഷിബു, എസ്ഐ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read Also: Malappuram : മലപ്പുറത്ത് നടുറോഡിൽ പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിക്ക് ഇടക്കാല ജാമ്യം
കൊല്‍ക്കത്തയില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ എത്തിച്ചിരുന്നതെന്ന് രാജാബുള്‍ ഷൈഖ് പൊലിസിനോട് പറഞ്ഞു. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരൊക്കെയാണ് ലഹരിവസ്തുക്കള്‍ വാങ്ങിയതെന്നും എവിടെ നിന്നുമാണ് ഇതിന്റെ ഉറവിടമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ളതിനാൽ ഇതിന്റെ ശരിയായ ഉറവിടം അറിയുന്നതിന് പോലീസ് മറ്റ് ഏജൻസികളുടെ സഹായം തേടും. കൂടുതല്‍ പേർ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അകത്തും പുറത്തും ഉണ്ടോ എന്നതും അന്വേഷിക്കും.
Read Also: ഷവോമി ഇന്ത്യയുടെ 5,551 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി ഇഡി
ഇയാളുമായി ബന്ധമുള്ള മറ്റുള്ളവരെയും പോലീസ് അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. കൂടുൽ പേർ കണ്ണികളായിട്ടുണ്ടോ, മുമ്പ് ഇയാളിൽ നിന്ന് ലഹരി വിതരണത്തിനായി സ്വീകരിച്ചവർ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. പിടിയിലായ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...