കോഴിക്കോട്: ഓണത്തിന് മുന്നേ ഓണം കൊഴിപ്പിക്കാന്‍ എത്തിച്ച ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. ഓണം-പെരുന്നാള്‍ പ്രമാണിച്ച് വിതരണം ചെയ്യാനെത്തിച്ച ലഹരി ഗുളികകളാണ് എക്സൈസ് സംഘം കോഴിക്കോട് നിന്നും പിടികൂടിയത്. കൊയിലാണ്ടി സ്വദേശി സാജിദിനെയാണ് പയ്യോളിയില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
ഇയാളില്‍നിന്ന് 235 ലഹരിഗുളികകള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ലഹരിഗുളികകളുടെ ഉറവിടം സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി സാജിദിനെ പയ്യോളിയില്‍ ചോദ്യം ചെയ്തുവരികയാണ്.