Robbery: സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ

Crime News: സ്വർണ്ണം നഷ്ടപ്പെട്ട കാര്യം രണ്ടു ദിവസത്തിനു ശേഷമാണ് വീട്ടുകാർ അറിയുന്നത്. സംശയം തോന്നിയ വീട്ടുകാർ ആതിരയെ വിളിച്ചു ചോദിച്ചപ്പോൾ പരസ്പ‌ര വിരുദ്ധമായി സംസാരിക്കുകയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 10:52 AM IST
  • രടിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ
  • സുഹൃത്തിന്റെ അലമാരയിൽ സൂക്ഷിച്ച 79 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയത്
  • സംഭവത്തിൽ ചെങ്ങമനാട് സ്വദേശി ആതിരയെ മരട് പോലീസ് അറസ്റ്റു ചെയ്തു
Robbery: സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ

കൊച്ചി: മരടിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. സുഹൃത്തിന്റെ അലമാരയിൽ സൂക്ഷിച്ച 79 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ ചെങ്ങമനാട് സ്വദേശി ആതിരയെ മരട് പോലീസ് അറസ്റ്റു ചെയ്തു.

Also Read: എറണാകുളം ജില്ലയിൽ യുവതീ യുവാക്കൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ

സംഭവം നടന്നത് കഴിഞ്ഞ 15 നാണ്. അന്നേദിവസം സുഹൃത്തിന്റെ വീട് സന്ദർശിച്ച ആതിര വീട്ടുകാർ കാണാതെ അലമാരയിൽ സൂക്ഷിച്ച സ്വർണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സ്വർണ്ണം നഷ്ടപ്പെട്ട കാര്യം രണ്ടു ദിവസത്തിനു ശേഷമാണ് വീട്ടുകാർ അറിയുന്നത്. സംശയം തോന്നിയ വീട്ടുകാർ ആതിരയെ വിളിച്ചു ചോദിച്ചപ്പോൾ പരസ്പ‌ര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടർന്ന് ഇവർ ആതിരയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. 

Also Read: മാഘപൂർണിമയിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ! 

താൻ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ആതിര മോഷ്ടിച്ച ആഭരണങ്ങൾക്കു പകരം മുക്കുപണ്ടങ്ങൾ പരാതിക്കാരിയുടെ വീട്ടിൽ കൊണ്ടുപോയി വച്ചു. ഈ മുക്കുപണ്ടങ്ങൾ തിരിച്ചറിഞ്ഞ വീട്ടുകാർ മരട് പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയായ ആതിര കുറ്റം സമ്മതിക്കുകയുമായിരുന്നു. സാമ്പത്തിക ബാധ്യതയാണ് കുറ്റം ചെയ്യാൻ ആതിരയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.  അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News