Kollam Murder | കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി; കൊല നടത്തിയത് ഏഴ് വയസുകാരനായ മകന്റെ മുന്നിൽ വച്ച്

ഏഴ് വയസുകാരനായി മകന്റെ മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

Written by - Zee Malayalam News Desk | Last Updated : Jan 2, 2022, 10:50 AM IST
  • പാരിപ്പള്ളി സർക്കാർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ജിൻസിയാണ് കൊല്ലപ്പെട്ടത്
  • ദീപുവും ജിൻസിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്
  • കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരു മാസമായി ഇവർ അകന്ന് കഴിയുകയായിരുന്നു
  • ജോലി കഴിഞ്ഞ് ജിൻസി വീട്ടിലെത്തിയപ്പോൾ സ്ഥലത്തെത്തിയ ദീപു കൊടുവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു
Kollam Murder | കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി; കൊല നടത്തിയത് ഏഴ് വയസുകാരനായ മകന്റെ മുന്നിൽ വച്ച്

കൊല്ലം: കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. ഏഴ് വയസുകാരനായി മകന്റെ മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

പാരിപ്പള്ളി സർക്കാർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ജിൻസിയാണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരു മാസമായി ഇവർ അകന്ന് കഴിയുകയായിരുന്നു.

ALSO READ: Crime News | എറണാകുളത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കടക്കൽ കോട്ടപ്പുറത്തെ ഒരു വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കുടുംബപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ജിൻസി തന്റെ വീട്ടിലേക്ക് താമസം മാറി. ജോലി കഴിഞ്ഞ് ജിൻസി വീട്ടിലെത്തിയപ്പോൾ സ്ഥലത്തെത്തിയ ദീപു കൊടുവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

തടയാനെത്തിയ മകനെ തള്ളിമാറ്റി. കുട്ടി ഒരു കിലോമീറ്ററോളം ഓടി ആളെക്കൂട്ടി വന്നപ്പോഴേക്കും ശരീരത്തിൽ പലയിടങ്ങളിലായി ജിൻസിക്ക് 20ഓളം വെട്ടുകൾ ഏറ്റിരുന്നു. ജിൻസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രതി സ്വയം പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News