Honey Trap | വസ്തു വിൽപനയ്ക്കായി വയോധികനുമായി ബന്ധം സ്ഥാപിച്ച് സ്ത്രീ; സ്വകാര്യ ചിത്രങ്ങൾ കാണിച്ച് തട്ടിയത് ലക്ഷങ്ങളും മോതിരവും റൈസ് കുക്കറും

വസ്തു വിൽപനയ്ക്കായിട്ടുള്ള പരസ്യത്തിലൂടെയാണ് വയോധികന്റെ ഫോൺ നമ്പർ സംഘത്തിന് ലഭിക്കുന്നത്. ഇതിലൂടെ ഭുമി വാങ്ങിക്കാൻ എന്ന വ്യാജേനെ സിന്ധു വയോധികനെ ബന്ധപ്പെടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 12:10 PM IST
  • പന്തളം സ്വദേശിനിയായ സിന്ധു, പന്തളം സ്വദേശിയായ മിഥു, പെരിങ്ങനാട് സ്വദേശിയായ അരുൺ കൃഷ്ണൻ എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
  • വസ്തു വിൽപനയ്ക്കായിട്ടുള്ള പരസ്യത്തിലൂടെയാണ് വയോധികന്റെ ഫോൺ നമ്പർ സംഘത്തിന് ലഭിക്കുന്നത്.
  • ഇതിലൂടെ ഭുമി വാങ്ങിക്കാൻ എന്ന വ്യാജേനെ സിന്ധു വയോധികനെ ബന്ധപ്പെടുകയായിരുന്നു.
  • പലതവണ ഫോണിലൂടെ ബന്ധപ്പെട്ടത്തിന് ശേഷം മക്കൾ സ്ഥലത്തില്ല എന്ന് മനസ്സിലാക്കിയ സംഘം നവംബറിൽ വയോധികന്റെ വീട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Honey Trap | വസ്തു വിൽപനയ്ക്കായി വയോധികനുമായി ബന്ധം സ്ഥാപിച്ച് സ്ത്രീ; സ്വകാര്യ ചിത്രങ്ങൾ കാണിച്ച് തട്ടിയത് ലക്ഷങ്ങളും മോതിരവും റൈസ് കുക്കറും
പത്തനംതിട്ട : പന്തളത്ത് വയോധികനെ ഹണിട്രാപ്പിൽ (Honey Trap) കുടുക്കി ലക്ഷങ്ങൾ തട്ടിയ മൂന്ന് പേരെ പോലീസ് പിടികൂടി. വസ്തു വിൽപനയുടെ പേരിൽ പന്തളം മുടിയൂർകോണം സ്വദേശിയായ വയോധികനുമായി അടുത്തിടപഴകിയ സ്ത്രീ  സ്വകാര്യമെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളെടുത്ത് അത് കാണിച്ച് ഭീഷിണിപ്പെടുത്തിയാണ് പണവും മോതിരവും റൈസ് കുക്കറും തട്ടിയെടുത്തത്. പന്തളം സ്വദേശിനിയായ സിന്ധു, പന്തളം സ്വദേശിയായ മിഥു, പെരിങ്ങനാട് സ്വദേശിയായ അരുൺ കൃഷ്ണൻ എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
 
വസ്തു വിൽപനയ്ക്കായിട്ടുള്ള പരസ്യത്തിലൂടെയാണ് വയോധികന്റെ ഫോൺ നമ്പർ സംഘത്തിന് ലഭിക്കുന്നത്. ഇതിലൂടെ ഭുമി വാങ്ങിക്കാൻ എന്ന വ്യാജേനെ സിന്ധു വയോധികനെ ബന്ധപ്പെടുകയായിരുന്നു. പലതവണ ഫോണിലൂടെ ബന്ധപ്പെട്ടത്തിന് ശേഷം മക്കൾ സ്ഥലത്തില്ല എന്ന് മനസ്സിലാക്കിയ സംഘം നവംബറിൽ വയോധികന്റെ വീട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
 
 
ശേഷം ഡിസംബർ ഏഴിന് വസ്തു കാണാൻ എന്ന പേരിൽ മിഥുവിനൊപ്പം സിന്ധു വയോധികന്റെ വീട്ടിലെത്തി. ഈ സമയം വയോധികനൊപ്പം അശ്ലീലമെന്ന് തോന്നിപ്പിക്കാവുന്ന ചിത്രങ്ങൾ മിഥു തന്റെ ഫോണിലെടുക്കകയും ചെയ്തു. ഇത് കാണിച്ചായിരുന്നു വിയോധികന്റെ പക്കൽ നിന്ന് സംഘം പണവും മറ്റും തട്ടിയത്. 
 
സംഭവം പുറത്ത് വിടാതിരിക്കാൻ 13 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തുക വയോധികന്റെ പക്കൽ ഇല്ലെന്ന് മനസിലാക്കിയ സംഘം ബാങ്കിലുണ്ടായിരന്നു രണ്ട് ലക്ഷം പിൻവലിപ്പിക്കേൻ നിർബന്ധിച്ചു. 1.5 ലക്ഷം രൂപ സംഘം കൈയ്യിലാക്കുകയും ബാക്കി 50,000 രൂപ സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. 
 
 
ഇതിന് ശേഷം ഡിസംബർ 9ന് സിന്ധു അരുൺകൃഷ്ണൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച വീണ്ടും വയോധികനെ വന്ന് കണ്ടു. പ്രശ്നം ഒത്തുതീർപ്പാക്കാൻ എന്ന് പേരിൽ അന്ന് 18,000 രൂപയും മൂന്ന് ലക്ഷം രൂപയുടെ ചെക്ക് എഴുതി വാങ്ങിക്കുകയും ചെയ്തു. 
 
 
ഇതിന് ശേഷം ആ മൂന്ന് ലക്ഷത്തിനായി സംഘം തുടരെ തുടരെയായി ബന്ധപ്പെട്ടപ്പോൾ വയോധികൻ സംഭവം മകനെ അറിയിക്കുകയായിരുന്നു. തുടർന്ന് പന്തളം പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസിന്റെ നിർദേശം അനുസരിച്ച് പത്താം തിയതി വൈകിട്ട്  പണം നൽകാമെന്ന് അറിയിച്ചു സിന്ധുവിനെ വീട്ടിലേക്ക് വിളിപ്പിച്ചു. ശേഷമായിരുന്നു മൂന്ന് പേരെയും പോലീസ് പിടികൂടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News