തൊടുപുഴ: പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതി എന്ന അഭിപ്രായം തനിക്കില്ലെന്ന് പ്രൊഫസർ ടിജെ ജോസഫ്. കൈവെട്ടിലെ വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ അക്രമിച്ചത്.അവർ ഇതിന്റെ ഇരകളാണ്.
ഇരയ്ക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസം.ഇന്ത്യൻ നിയമം സംരക്ഷിച്ചു എന്ന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സവാദിനെ കണ്ടത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണ്. തന്നെ ആക്രമിക്കാൻ ഗ്രൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണെന്നും അവരാണ് ശരിയായ കുറ്റവാളികളെന്നും അദ്ദേഹം പറഞ്ഞു.പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കാണം.
തന്റെ ജീവിതത്തെ ആരും തകർത്തിട്ടില്ല.പക്ഷേ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.ഏത് യുദ്ധത്തിൽ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാകും.ആ യുദ്ധത്തിൽ പോരാട്ടം തുടരുകയാണെന്നും ടിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കൈവെട്ട് കേസിൽ കൊച്ചി പ്രത്യേക എൻഐഎ കോടതിയാണ് രണ്ടാം ഘട്ട വിധി പ്രസ്താവിച്ചത്.
കേസിൽ ആറ് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വധശ്രമം,ഭീകര പ്രവർത്തനം, ഗൂഢാലോചന എന്നിവയുൾപ്പടെ തെളിഞ്ഞെന്ന് വ്യക്തമാക്കി. സജിൽ, നാസർ, നജീബ്,നൗഷാദ്,മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കസിലെ നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. ശിക്ഷാ പ്രസ്താവം വ്യാഴാഴ്ച മൂന്ന് മണിക്കായിരിക്കും.
2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ചാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിമാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...