പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ ആർമി സ്റ്റേഷൻ (Army station) ഗേറ്റിന് സമീപം ഗ്രനേഡ് ആക്രമണം (Grenade Blast) നടന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ ആക്രമണം (Attack) നടന്നതായാണ് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Punjab | A grenade blast took place near Triveni Gate of an Army camp in Pathankot. Further investigation is underway. CCTVs footage will be probed: SSP Pathankot, Surendra Lamba pic.twitter.com/NsVSQxz0eF
— ANI (@ANI) November 22, 2021
പ്രദേശത്ത് നിന്ന് വിവാഹ ഘോഷയാത്ര പോകുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതർ ആർമി സ്റ്റേഷൻ ഗേറ്റിന് സമീപം ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്താൻകോട്ടിലെ ധീരപുലിന് സമീപമുള്ള ഇന്ത്യൻ സൈന്യത്തിന്റെ ത്രിവേണി ഗേറ്റിലാണ് സ്‌ഫോടനം നടന്നത്.
ALSO READ: Jammu Kashmir | ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു
പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് റിപ്പോർട്ട്. പത്താൻകോട്ടിലെ എല്ലാ പോലീസ് ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഗ്രനേഡിന്റെ ഭാഗങ്ങൾ സ്ഥലത്ത് നിന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...