ഇനി മദ്യം കൊടുക്കില്ല; നാലംഗ സംഘം തോക്ക് ചൂണ്ടി, കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ ഭീഷണി

ഇന്നലെ മദ്യശാല അടച്ചതിനു ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്.വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 10:34 AM IST
  • വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം
  • മദ്യശാല അടച്ചതിനു ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്
  • യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല
ഇനി മദ്യം കൊടുക്കില്ല;  നാലംഗ സംഘം തോക്ക് ചൂണ്ടി, കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ ഭീഷണി

തൃശ്ശൂർ: പൂത്തോളിലെ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ അക്രമം. നാലംഗ സംഘം തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ. പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസ്സാർ, ജയിസൻ, പാലക്കാട് സ്വദേശി അബ്ദുൾ നിയാസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്.

ഇന്നലെ മദ്യശാല അടച്ചതിനു ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്.വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം.  
പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ ഔട്ട് ലെറ്റിലായിരുന്നു ഭീഷണി.

ഔട്ട്ലെറ്റ് അടച്ച ശേഷമാണ് നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത്. ഈ സമയം കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല.

കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് ഇവർ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള ബാറില്‍ നിന്ന്  നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

ദമ്പതികളുടെ അഴുകിയ ശരീരത്തിനരികെ വെറും 6 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ജീവനോടെ കണ്ടെത്തി. 

ദമ്പതികളുടെ ശരീരത്തിന്‍റെ പഴക്കമനുസരിച്ച് മൂന്ന് ദിവസം മുന്‍പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടാകും എന്നാണ്  എന്നാണ് പോലീസ് പറയുന്നത്. ഉത്തർപ്രദേശിലെ സഹാരൺപുർ സ്വദേശികളായ കാഷിഫ് (25) ഭാര്യ അനം (22) ‌എന്നിവരുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഡെറാഡൂണിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. 

വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽക്കാരുടെ പരാതി പരിശോധിക്കാനെത്തിയ പോലീസ് ആണ് അഴുകിയ മൃതദേഹങ്ങള്‍ക്കൊപ്പം പിഞ്ചു കുഞ്ഞിനെ കണ്ടെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News