ലക്‌നൗ: പതിനഞ്ചുകാരിയെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിൽ നിന്നും എറിഞ്ഞ് കൊന്നതായി പരാതി. ലക്‌നൗവിലെ അയോധ്യയിലാണ് സംഭവം. ഒരു സ്വകാര്യ സ്കൂളിലാണ് പെൺകുട്ടി പഠിക്കുന്നത്. അവധി ദിവസമായ വെള്ളിയാഴ്ച മകളെ സ്‌കൂളിലേക്ക് പ്രധാനാധ്യാപിക വിളിച്ചുവരുത്തുകയായിരുന്നുവെന്നും. സ്കൂളിലെത്തിയ കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞു. ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു.
സംഭവത്തിൽ സ്കൂളിന്‍റെ പ്രധാനാധ്യാപിക അടക്കമുള്ളവർക്കെതിരേ അയോധ്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കാനായിട്ടില്ല. കെട്ടിടത്തിന് മുകളിൽ നിന്നും വീണ പെൺകുട്ടിയെ സ്കൂൾ അധികൃതർ ആണ് ഗുരുതര പരിക്കികളോടെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചികിത്സയ്ക്കിടെ വിദ്യാര്‍ഥിനി മരിച്ചു.
ALSO READ: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം; പിന്തുണച്ച് കർഷകർ
വിദ്യാര്‍ഥിനി സ്‌കൂളിന്റെ ടെറസില്‍നിന്ന് വീണെന്നും അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെന്നും സ്‌കൂള്‍ അധികൃതര്‍ വെള്ളിയാഴ്ച രാവിലെ വിളിച്ചറിയിച്ചിരുന്നതായി അയോധ്യ സിറ്റി പോലീസ് പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. സി.സി.ടി.വി., ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കും.
സ്‌കൂളിലെ അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും എഫ്.ഐ.ആറില്‍ ഉൾപ്പെടുത്തിയതായും പോലീസ് അറിയിച്ചു. എന്നാൽ ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. തലയ്ക്കും തുടയെല്ലിനും മാരകമായ പരിക്കേറ്റതായും ശരീരത്തില്‍ ചില മുറിവുകളുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. ഇവ വീഴ്ചയുടെ ആഘാതത്തില്‍ സംഭവിച്ചിരിക്കാമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...