തിരുവനന്തപുരം: മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിളവീട്ടിൽ രാജേന്ദ്രൻ (63) ആണ് മരിച്ചത്. അച്ഛനും മകനും തമ്മിലുള്ള കയ്യാങ്കളിയിൽ മകന്റെ അടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ 4-ാം തീയതി ഉച്ചയ്ക്കാണ് സംഭവം നടന്നത്. മൂത്ത മകൻ കോൺക്രീറ്റ് പണിക്കാരനായ രാജേഷിനെ (31) സംഭവവുമായി ബന്ധപ്പെട്ട് മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ ദിവസം വാക്ക് തർക്കത്തിനിടെ രാജേന്ദ്രൻ മകനെ അടിച്ചു. രാജേഷ് കയ്യിൽ കിട്ടിയ തടി കഷ്ണം കൊണ്ട് രാജേന്ദ്രന്റെ മുഖത്തടിച്ചു. ബോധം നഷ്ടപ്പെട്ട രാജേന്ദ്രൻ തറയിൽ വീണു. തുടർന്ന് തലയ്ക്ക് വീണ്ടും അടിയ്ക്കുകയായിരുന്നു.
മകന്റെ അടിയിൽ രാജേന്ദ്രന്റെ തലയ്ക്കും മൂക്കിലും ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്നു. കൂലി പണിക്കാരനായ രാജേന്ദ്രൻ മക്കളുമൊത്ത് വീട്ടിൽ മദ്യപാനം പതിവായിരുന്നുവെന്നും മദ്യാപനത്തിന് ശേഷം വഴക്ക് ഉണ്ടാകാറുണ്ട് എന്നുമാണ് സമീപവാസികൾ പൊലീസിൽ നൽകിയ വിവരം. കസ്റ്റിഡിലായ രാജേഷിനെ പൊലീസ് ചോദ്യം ചെയ്ത് തുടങ്ങി. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. മരിച്ച രാജേന്ദ്രന്റെ ഭാര്യ: സുധ. മറ്റ് മക്കൾ: രാജീവ്, സജീവ്.
പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വർഷം കഠിന തടവും രണ്ടേ കാൽ ലക്ഷം രൂപ പിഴയും
കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും രണ്ടേ കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാണ്ടാട്, മുട്ടിൽമല, കോടാലി രാമൻ എന്ന രാമനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്.
2019 സെപ്തംബർ മാസത്തിലാണ് സംഭവം. അന്നത്തെ കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്.ഒ ആയിരുന്ന പി. പ്രമോദ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്.സി.പി.ഒ മാരായിരുന്ന പി ഷാനിതയും, എ.പി. ആയിഷാബിയും സഹായത്തിനുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.