Ahmedabad: സ്ത്രീകകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ഈ വിഷയത്തില്‍ ചെറിയ പെണ്‍കുട്ടികളുടെയും വിദ്യാര്‍ത്ഥിനികളുടെയും അവസ്ഥ വ്യത്യസ്തമല്ല.
എന്നാല്‍,അടുത്തിടെ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒരു സംഭവം ഏവരെയും അമ്പരപ്പിച്ചു. 21 വയസുള്ള നിയമവിദ്യാര്ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. സ്കൂട്ടറിലെത്തിയ യുവാവ് വഴി ചോദിക്കാനെന്ന വ്യാജേന സംഭാഷണം ആരംഭിക്കുകയും വിദ്യാര്‍ത്ഥിനിക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം (Exhibitionism) നടത്തുകയുമായിരുന്നു.
സംഭവത്തിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വനിത പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. തുടര്‍ന്ന് പ്രതിയെ തിരിച്ചറിയാന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ പിടിക്കൂടുകയും ചെയ്തു,
എന്നാല്‍, ചോദ്യം ചെയ്യലില്‍ 24 കാരനായ യുവാവ് വെളിപ്പെടുത്തിയത് കേട്ട് പോലീസുപോലും അമ്പരന്നു...!!
ചോദ്യം ചെയ്യലില്‍ തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും, കഴിഞ്ഞ മൂന്നു മാസമായി തനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ അവസ്ഥ സൃഷ്ടിച്ച പിരിമുറുക്കം മൂലമാണ് ഇത്തരത്തില്‍ ഒരു കാര്യം താന്‍ ചെയ്തതെന്നും പ്രതിയായ യുവാവ് പോലീസിനോട് വ്യക്തമാക്കി.
കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരിയാണെന്നും ലൈംഗിക പീഡനത്തിന് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് വ്യക്തമാക്കി.