Crime News: വിദ്യാര്‍ത്ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു; ശേഷം ആത്മഹത്യാശ്രമം

Engineering Student Stabbed To Death: പെൺകുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം അതേ കത്തികൊണ്ട് യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.  ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ ഐസിയുവിലാണ്

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 07:09 AM IST
  • വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു
  • സംഭവം നടന്നത് ബെംഗളൂരിലെ പ്രമുഖ സ്വകാര്യ കോളേജായ പ്രസിഡന്‍സിൽ.
  • കൊല്ലപ്പെട്ടത് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ലയസ്മിത
Crime News: വിദ്യാര്‍ത്ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു; ശേഷം ആത്മഹത്യാശ്രമം

ബെംഗളൂരു: വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു.  സംഭവം നടന്നത് ബെംഗളൂരിലെ പ്രമുഖ സ്വകാര്യ കോളേജായ  പ്രസിഡന്‍സിൽ.  കൊല്ലപ്പെട്ടത് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്പസിനെ നടുക്കികൊണ്ട് ക്രൂര കൊലപാതകം നടന്നത്.  മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പവന്‍ കല്യാണ്‍ ആണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്. 

Also Read: Nayana Sooryan Death : യുവ സംവിധായികയുടെ മരണം ഡിസിആർബി അസി. കമ്മീഷണർ അന്വേഷിക്കും

പെൺകുട്ടിയെ കുത്തിക്കൊന്ന ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയ അതെ കത്തികൊണ്ട് യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.  ഗുരുതരമായി പരിക്കേറ്റ പവന്‍ ഇപ്പോൾ  ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് യുവാവ് ലയസ്മിതയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവും ഇതുവരെയില്ല.  എന്നാൽ യുവാവ് പെണ്‍കുട്ടിക്ക് പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.  

Also Read:  കുബേര കൃപയാൽ പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി! 

 

അപ്രതീക്ഷിതമായി കോളേജിലേക്ക് എത്തിയ യുവാവ് മറ്റ് വിദ്യാർത്ഥികൾ നോക്കിനിൽക്കേയാണ് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയത്. കുത്തേറ്റ് വീണ് ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ എടുത്ത് ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.  പെൺകുട്ടിയെ ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News